Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമള്‍ട്ടിലെവല്‍...

മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്, ഡയറക്ട് സെല്ലിങ്​: മാര്‍ഗരേഖ ഇന്ന് പ്രകാശനം ചെയ്യും

text_fields
bookmark_border
തിരുവനന്തപുരം: മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങും ഡയറക്ട് സെല്ലിങ്ങും നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തയാറാക്കിയ മാര്‍ഗരേഖയുടെ പ്രകാശനം ബുധനാഴ്ച വൈകീട്ട് അഞ്ചിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളുടെ കൈയിലെത്തുമ്പോള്‍ ഗുണമേന്മ ഉറപ്പാക്കാനും ഉപഭോക്താവ് വഞ്ചിതരാകാതിരിക്കാനും തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാനും ആവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുകയാണ് മാര്‍ഗരേഖകൊണ്ട് ഉദ്ദേശിക്കുന്നത്. സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പാണ് നോഡല്‍ ഏജന്‍സി. ഇന്ത്യയില്‍ ആദ്യമായി മാര്‍ഗരേഖ തയാറാക്കി പ്രസിദ്ധീകരിക്കുന്ന സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story