Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:19 AM GMT Updated On
date_range 24 Sep 2017 5:19 AM GMTപത്തനാപുരത്ത് ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് പരിശോധന
text_fieldsbookmark_border
പത്തനാപുരം: നഗരത്തിലെ വിവിധ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിെൻറ പരിശോധന. ഹോട്ടൽ, ബേക്കറി, തട്ടുകട തുടങ്ങിയ സ്ഥാപനങ്ങളിലാണ് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി. നടുക്കുന്ന്, നെടുംപറമ്പ്, മാർക്കറ്റ്, കല്ലുംകടവ്, പഞ്ചായത്ത് ജങ്ഷൻ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. പൊതുജനങ്ങളുടെ പരാതിയെ തുടർന്ന് പരിശോധന നടന്നതെന്നും ഇനിയും മോശമായ സാഹചര്യം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ബിജു ഗോപാലകൃഷ്ണൻ, ഇൻസ്പെക്ടർമാരായ ടി.കെ. സുധ, പൗർണമി, സീബ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story