Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:21 AM GMT Updated On
date_range 22 Sep 2017 5:21 AM GMTപ്രാർഥനനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരു മഹാസമാധിദിനം
text_fieldsbookmark_border
കൊല്ലം: ശ്രീനാരായണ ഗുരുവിെൻറ മഹാസമാധിദിനം പ്രാർഥനനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. ഉപവാസം, പ്രാർഥന, അന്നദാനം തുടങ്ങിയവ വിവിധകേന്ദ്രങ്ങളിൽ നടന്നു. ഗുരുധർമ പ്രചാരണസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ്ക്ലബിൽ നടന്ന ഗുരു മഹാസമാധി സമ്മേളനം സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും നേടിത്തന്ന സ്വാതന്ത്ര്യബോധം ചാതുർവർണ്യത്തിൽ അധിഷ്ഠിതമാക്കാൻ സംഘ്പരിവാർ സംഘടനകൾ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷതവഹിച്ചു. മധു മാറനാട്, പാത്തല രാഘവൻ, ബി. സ്വാമിനാഥൻ, കോട്ടത്തല വസന്തകുമാരി, രതി സുരേഷ്, ഉമാ ദേവി, കളപ്പില എം. ഹരീന്ദ്രൻ, ഇടമൺ രാജൻ, തൊടിയൂർ സുലോചന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story