Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Sep 2017 5:26 AM GMT Updated On
date_range 21 Sep 2017 5:26 AM GMTനിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് -അന്വേഷണം ഉൗർജിതമാക്കണം ^വി.എസ്. ശിവകുമാർ എം.എൽ.എ
text_fieldsbookmark_border
നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പ് -അന്വേഷണം ഉൗർജിതമാക്കണം -വി.എസ്. ശിവകുമാർ എം.എൽ.എ തിരുവനന്തപുരം: നിർമൽ കൃഷ്ണ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം ഉൗർജിതമാക്കി നിക്ഷേപകർക്ക് തുക എത്രയും പെട്ടെന്ന് നൽകാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. നിക്ഷേപകരിൽ വളരെയധികം ആളുകളും തിരുവനന്തപുരം ജില്ലയിലെ സാധാരണക്കാരും ഇടത്തരക്കാരുമാണ്. അവർക്ക് മുഴുവൻ നിക്ഷേപ തുകയും തിരിച്ചുനൽകുന്നതിന് നടപടി സ്വീകരിക്കണം. കേരളവും തമിഴ്നാടും സമാന്തര അന്വേഷണം നടത്തുന്നതിനുപകരം തമിഴ്നാട് സർക്കാറുമായിച്ചേർന്ന് അന്വേഷണം ഏകോപിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story