Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉദ്യോഗസ്ഥര്‍...

ഉദ്യോഗസ്ഥര്‍ രാഷ്​ട്രീയസ്വാധീനത്തിന് വിധേയരായാൽ ശക്തമായ നടപടി ^മന്ത്രി ജി. സുധാകരന്‍

text_fields
bookmark_border
ഉദ്യോഗസ്ഥര്‍ രാഷ്ട്രീയസ്വാധീനത്തിന് വിധേയരായാൽ ശക്തമായ നടപടി -മന്ത്രി ജി. സുധാകരന്‍ പത്തനാപുരം: ഉദ്യോഗസ്ഥര്‍ രാഷ്ട്രീയസ്വാധീനത്തിന് വിധേയരാകരുതെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി ജി. സുധാകരന്‍. കല്ലടയാറിന് കുറുകെ നിർമിക്കുന്ന എലിക്കാട്ടൂർ പാലത്തി​െൻറ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാര്യങ്ങള്‍ നേരായരീതിയില്‍ നടക്കണം. ചില ഉദ്യോഗസ്ഥരെങ്കിലും കുഴപ്പക്കാരാണ്. ആ നിലപാട് മാറ്റുന്നവര്‍ക്ക് സുവര്‍ണകാലമാണ്. അഴിമതി പൊതുമരാമത്ത് വകുപ്പില്‍ നടത്താമെന്ന് ഒരു ഉദ്യോഗസ്ഥനും മോഹിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് എസ്. സജീഷ്, ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശാ ശശിധരന്‍, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ശശികല, വിളക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍, ചീഫ് എൻജിനീയര്‍ എം.എന്‍. ജീവരാജ്, സൂപ്രണ്ടിങ് എൻജിനീയര്‍ വിശ്വപ്രകാശ്, ജി. ഉണ്ണികൃഷ്ണന്‍നായര്‍, ജനപ്രതിനിധികളായ സുനിതാ രാജേഷ്, റഷീദ്, സുനി സുരേഷ്, സി. അനില്‍കുമാര്‍, ഐ. ഷെരീഫ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story