Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമാരത്തൺ മലയാളി

മാരത്തൺ മലയാളി

text_fields
bookmark_border
* ആറ് അന്തർദേശീയ മാരത്തണുകൾ പൂർത്തിയാക്കി അഭിമാനമായി അശോക് കുമാർ ചാത്തന്നൂർ: മാരത്തൺ ചരിത്രത്തിൽ റെക്കോർഡുമായി പ്രവാസി മലയാളി. അന്താരാഷ്ട്ര തലത്തിലുള്ള ആറ് മേജർ മാരത്തൺ മത്സരങ്ങൾ പൂർത്തിയാക്കിയാണ് അശോക് കുമാർ ചരിത്രനേട്ടം കുറിച്ചത്. ആറ് മാരത്തൺ മത്സരങ്ങൾ പൂർത്തിയാക്കിയ ഏക മലയാളിയാണിദ്ദേഹം. ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിന് നടന്ന ചികാഗോ മാരത്തൺ മത്സരം പൂർത്തിയാക്കിയ അശോക് കുമാറിന് ആറ് മാരത്തൺ മത്സരം പൂർത്തിയാക്കിയതിന് പ്രത്യേക പുരസ്കാരവും ലഭിച്ചു. ഏറ്റവും കുറഞ്ഞ കാലയളവിലാണ് അശോക് കുമാർ ആറ് മത്സരങ്ങൾ പൂർത്തിയാക്കിയത്-- രണ്ടരവർഷംകൊണ്ട്. അശോക് കുമാറിന് മുൻഗാമികളായി അഞ്ച് ഇന്ത്യക്കാർ മാത്രമാണ് ഈ ബഹുമതി കരസ്ഥമാക്കിയിട്ടുള്ളത്. സമീർഭാട്ടിയ, ഗൗതം ചിന്നപോളമട,സിദ്ധാർഥ ഘോഷ്, ദേവേഷ്ഘട്ടു, രാംവിശ്വനാഥൻ എന്നിവരാണ് അവർ. ഇവർ ദീർഘകാലം കൊണ്ടാണ് ആറ് മാരത്തണുകൾ പൂർത്തിയാക്കിയത്. എന്നാൽ രണ്ടരവർഷം കൊണ്ടാണ് അശോക് കുമാർ ആറ് മാരത്തണുകളും പൂർത്തിയാക്കി നാടി​െൻറ അഭിമാനമായി മാറിയത്. 2015 ഏപ്രിൽ 26ന് ലണ്ടൻ, 2015 നവംബർ ഒന്നിന് ന്യൂയോർക്, 2016 മാർച്ച് 21ന് ബോസ്റ്റൺ, 2016 സെപ്റ്റംബർ 25ന് ബെർലിൻ, 2017 ഫെബ്രുവരി 26ന് ടോക്യോ, 2017 ഒക്ടോബർ എട്ടിന് ചികാഗോ എന്നീ മാരത്തൺ മത്സരങ്ങളാണ് അശോക് കുമാർ പൂർത്തിയാക്കിയത്. 42.2 കിലോമീറ്ററാണ് ഒരു മത്സരത്തി​െൻറ ദൂരം. ലണ്ടൻ മാരത്തണിൽ 2015 ൽ പങ്കെടുക്കുമ്പോൾ അശോക് കുമാറിന് പ്രായം 54 വയസ്സ്. യുവതാരങ്ങൾക്കൊപ്പമാണ് വെറ്ററൻ താരമായ അശോക് കുമാറും മാരത്തൺ മത്സരങ്ങളിൽ പങ്കെടുത്തത്. 'പട്ടിണിക്കെതിരെ പോരാടുക' എന്ന മുദ്രാവാക്യവുമായാണ് ഇദ്ദേഹം മാരത്തൺ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മത്സരങ്ങളിൽ നിന്ന് ലഭിച്ച 15,000 പൗണ്ട് (ഏകദേശം ഒരു കോടി 28 ലക്ഷം രൂപ) ആഫ്രിക്കൻ രാജ്യങ്ങളായ സോമാലിയ, നൈജീരിയ, സുഡാൻ, ഗൾഫ് രാഷ്ട്രമായ െയമൻ എന്നിവിടങ്ങളിലെ പട്ടിണി അനുഭവിക്കുന്നവർക്കായി വിശപ്പ് മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് പദ്ധതി. ചാത്തന്നൂർ ഏറം പ്ലാവിള വീട്ടിൽ പരേതരായ ഗോപാലപിള്ളയുടെയും തങ്കമ്മ അമ്മയുടെയും മകനാണ് അശോക് കുമാർ. നാട്ടിൽ സാമൂഹിക--സാംസ്കാരിക-കായിക പ്രവർത്തനങ്ങൾ നടത്തിയിരുന്ന അശോക് കുമാർ കബഡി താരമാണ്. കൊല്ലം ഫാത്തിമാ കോളജിലെ ബിരുദ പഠനത്തിനു ശേഷമാണ് ഇംഗ്ലണ്ടിൽ എത്തിയത്. 38 വർഷമായി ഇംഗ്ലണ്ടിലെ ക്രോയ്ഡണിലാണ് താമസം. അവിടെ സന്നദ്ധ സംഘടന പ്രവർത്തനം നടത്തുന്നണ്ട്. സൂനാമി ദുരന്തമുണ്ടായപ്പോൾ കൊല്ലം ജില്ലയിലെ അഴീക്കൽ സർക്കാർ സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചുനൽകിയതും അശോക് കുമാറി​െൻറ നേതൃത്വത്തിലുള്ള ലണ്ടനിലെ മലയാളി സംഘടനയായിരുന്നു. കേരളത്തിൽ കബഡി താരമായി ജില്ല--സംസ്ഥാന തലങ്ങളിൽ തിളങ്ങി നിൽക്കുമ്പോഴാണ് ലണ്ടനിലേക്ക് പോയത്. ക്രോയ്ഡൺ മുനിസിപ്പൽ കൗൺസിലിൽ ആരോഗ്യ ഉപദേശക സമിതി അംഗമായും പ്രവർത്തിക്കുന്നുണ്ട്. 28 വർഷമായി ഇംഗ്ലണ്ടിലെ കുട്ടികൾക്ക് ഇന്ത്യൻ ക്ലാസിക് കലകളിൽ പരിശീലനം നൽകുന്നുണ്ട്. തിരുവനന്തപുരം നാവായിക്കുളം സ്വദേശി ജയയാണ് ഭാര്യ. ഇംഗ്ലണ്ടിൽ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥയായ താര, വിദ്യാഭ്യാസ സ്ഥാപന ഡയറക്ടറായ നെവിൻ എന്നിവർ മക്കളാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story