Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാപനാശത്തെ...

പാപനാശത്തെ റിസോർട്ടുകളിൽ പരിശോധന; കഞ്ചാവ് ഉപയോഗിച്ച മൂന്ന് യുവാക്കൾ പിടിയിൽ

text_fields
bookmark_border
വർക്കല: പാപനാശം വിനോദ സഞ്ചാരമേഖലയിലെ റിസോർട്ടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ഉപയോഗിച്ച മൂന്നുപേരെ പിടികൂടി. പരവൂർ കോട്ടപ്പുറം തെക്കുംഭാഗം പരുത്തിക്കൽ ഹൗസിൽ മഹ്സൂൽ (21), ഇടവ മാന്തറ കുഴക്കാട്ട് വീട്ടിൽ മെഹ്താബ് (20), ഇടവ വെൺകുളം സൺഷൈൻ ഹൗസിൽ വഹീദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മേഖലയിൽ വ്യാപകമായി കഞ്ചാവ് വിപണനവും ഉപഭോഗവും നടക്കുന്നുണ്ടെന്ന ആക്ഷേപങ്ങളെ തുടർന്നാണ് സി.ഐ പി.വി രമേശ് കുമാറി​െൻറ നിർദേശപ്രകാരം എസ്.ഐ പ്രൈജുവും സംഘവും പരിശോധന നടത്തിയത്. തകരാര്‍ പരിഹരിക്കുന്നില്ല; ഉപഭോക്താക്കള്‍ കൂട്ടത്തോടെ ടെലിഫോണ്‍ കണക്ഷൻ വിച്ഛേദിക്കുന്നു കാട്ടാക്കട:- ബി.എസ്.എൻ.എല്‍ കാട്ടാക്കട എക്സ്ചേഞ്ചിന് കീഴിലെ ടെലിഫോണ്‍ തകരാര്‍ പരിഹരിക്കുന്നില്ല, ഉപഭോക്താക്കള്‍ കൂട്ടത്തോടെ ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍ വിച്ഛേദിക്കുന്നു. ഫോണ്‍ തകരാര്‍ അറിയിച്ചാല്‍ അധികൃതകർ തിരിഞ്ഞുനോക്കാത്തതിനെതുടർന്നാണ് നടപടി. പരാതികള്‍ പരിഹരിച്ചതായി രേഖകളില്‍ മാത്രം വരുത്തുകയാണെന്നും ആക്ഷേപമുണ്ട്. മാസങ്ങളായി പരാതിപറഞ്ഞിട്ടും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്ന് സൈനിക‍​െൻറ പേരിലുള്ള ഫോണ്‍ കണക്ഷന്‍ കഴിഞ്ഞ ദിവസം വിച്ഛേദിക്കുന്നതിനായി അപേക്ഷ നല്‍കി. നാട്ടിലെത്തിയപ്പോള്‍ പല തവണ ബി.എസ്.എൻ.എല്‍ കാട്ടാക്കട ഓഫിസില്‍ നേരിട്ടെത്തി പരാതിപ്പെട്ടെങ്കിലും പരിഹരിച്ചില്ല. തുടര്‍ന്നാണ് കണക്ഷന്‍ വിച്ഛേദിക്കാൻ അപേക്ഷ നല്‍കിയത്. തുടര്‍ന്ന് വര്‍ഷങ്ങളായുള്ള ബി.എസ്.എൻ.എല്‍ ഉപഭോക്താവ് സ്വാകാര്യ ടെലിഫോണ്‍ കണക്ഷന്‍ എടുക്കുകയും ചെയ്തു. മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധിപേരാണ് ഇത്തരത്തിൽ കണക്ഷൻ മാറ്റിയത്. ടെലിഫോണ്‍ തകരാർ പരിഹരിക്കാന്‍ വ്യാപകമായ തോതില്‍ പണപ്പിരിവ് നടത്തുന്നതായും പരാതിയുണ്ട്. കൈമടക്ക് നല്‍കാത്ത കണക്ഷനുകള്‍ പരിഹരിക്കില്ലത്രേ. ഓഫിസിലെ ജീവനക്കാരെക്കുറിച്ചും പരാതി ഉയരുന്നു. തകരാർ പറയാൻ വിളിച്ചാല്‍പോലും ഫോണെടുക്കാറില്ല. പരാതികളും ആവശ്യങ്ങളുമായെത്തുന്നവരോട് ജീവനക്കാർ മോശമായി പെരുമാറുന്നതായും ആേക്ഷപമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story