Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅന്തർസംസ്​ഥാന പാതയിൽ...

അന്തർസംസ്​ഥാന പാതയിൽ മരം കടപുഴകി ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
കുളത്തൂപ്പുഴ: കാറ്റിലും മഴയിലും തിരുവനന്തപുരം---ചെങ്കോട്ട അന്തർ സംസ്ഥാന പാതയിൽ മരം കടപുഴകി റോഡിന് കുറുകെ വീണ് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച ൈവകീട്ട് മൂന്നോടെ കുളത്തൂപ്പുഴയിലും പരിസരപ്രദേശങ്ങളിലും വീശിയടിച്ച കാറ്റിലാണ് കുളത്തൂപ്പുഴ കൂവക്കാട് ജങ്ഷന് സമീപം മരംവീണത്. റിഹാബിലിറ്റേഷൻ പ്ലാേൻറഷൻ വക റബർ തോട്ടത്തിനോട് ചേർന്ന് റോഡുവക്കിൽ അങ്ങോളമിങ്ങോളം അക്കേഷ്യ മരങ്ങൾ െവച്ചുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ സോഷ്യൽ ഫോറസ്ട്രിയുടെ വക വൻമരങ്ങളും നിരവധിയാണ്. ഇവയിൽപലതും ചുവട് ദ്രവിച്ചും റോഡിന് മുകളിലേക്ക് ചാഞ്ഞ് പടർന്നുപന്തലിച്ച് നിൽക്കുകയാണ്. കനത്ത മഴയുണ്ടാകുമ്പോൾ മിക്കപ്പോഴും ഇവ കടപുഴകുന്നത് പതിവായിരിക്കുകയാണ്. ആഴ്ചകൾക്ക് മുമ്പ് സന്ധ്യക്ക് പെയ്ത മഴയിൽ കടപുഴകിയ മരത്തി​െൻറ ചില്ലകൾ പതിച്ച് തെന്മല പൊലീസ് സ്റ്റേഷനിലെ ജീവനക്കാരന് പരിക്കേറ്റിരുന്നു. ശനിയാഴ്ച മൂന്നോടെ മരം വീഴുന്നത് കണ്ട് വാഹനം അകലെ നിർത്തിയതിനാൽ അപകടത്തിൽ പെടാതെ രക്ഷപ്പെട്ടു. യാത്രികർ അറിയിച്ചതിനെ തുടർന്ന് കുളത്തൂപ്പുഴ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും പുനലൂരിൽനിന്ന് ഫയർഫോഴ്സി​െൻറ സഹായംതേടുകയും ചെയ്തു. ഇതിനിടെ എക്സ്കവേറ്റർ എത്തിച്ച് മരം റോഡുവക്കിലേക്ക് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്സ് മരത്തി​െൻറ ചില്ലകൾ മുറിച്ചുനീക്കി യാത്രാസൗകര്യമൊരുക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story