Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെണ്‍കുട്ടിയെ...

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേർ അറസ്​റ്റിൽ

text_fields
bookmark_border
പത്തനാപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിെക്കാണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. പാതിരിക്കല്‍ പ്രതിഭ വിലാസത്തില്‍ വിഷ്ണു (25), അഞ്ചല്‍ ഇളവറാംകുഴി അമ്മാനിക്കല്‍ വീട്ടില്‍ അനീഷ് (45) എന്നിവരാണ് പത്തനാപുരം െപാലീസി​െൻറ പിടിയിലായത്. പെണ്‍കുട്ടിയെ കാണാനിെല്ലന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അഞ്ചല്‍ ഇളവറാംകുഴിയില്‍നിന്ന് പിടികൂടുയത്. സൈബര്‍സെല്ലി​െൻറ സഹായത്തോടെ മൊബൈല്‍ ടവര്‍ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പത്തനാപുരം സ്വദേശിയും പത്താംക്ലാസ് വിദ്യാർഥിനിയുമായ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് വിഷ്ണു തട്ടിക്കൊണ്ടുപോയത്. അഞ്ചല്‍ ഇളവറാംകുഴിയുള്ള സുഹൃത്തായ അനീഷാണ് സഹായങ്ങള്‍ ചെയ്ത് നല്‍കിയത്. വിഷ്ണു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഏരൂർ പൊലീസി​െൻറ സഹായത്തോടെയാണ് പത്തനാപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അന്‍വറി​െൻറ നേതൃത്ത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story