Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദേശീയ ബാലശാസ്ത്ര...

ദേശീയ ബാലശാസ്ത്ര കോൺഗ്രസ്‌ ജില്ല മത്സരങ്ങൾ നാളെ

text_fields
bookmark_border
കൊട്ടാരക്കര: ദേശീയ ബാലശാസ്ത്ര കോൺഗ്രസ്‌ ജില്ല മത്സരങ്ങൾ ശനിയാഴ്ച കൊല്ലം വൈ.എം.സി.എ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ ബാലശാസ്ത്ര കോൺഗ്രസി​െൻറ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ചേർന്നാണ് മത്സരങ്ങൾ നടത്തുന്നത്. ജില്ലതല മത്സരത്തിൽ അമ്പതോളം സ്കൂളുകളിൽനിന്ന് കുട്ടികൾ പ്രോജക്ടുകൾ അവതരിപ്പിക്കും. തെരഞ്ഞെടുക്കുന്ന മികച്ച പ്രോജക്ടുകൾ ദേശീയ ബാലശാസ്ത്ര കോൺഗ്രസി​െൻറ സംസ്ഥാനതല മത്സരത്തിൽ പങ്കെടുപ്പിക്കും. സംസ്ഥാനതല മത്സരങ്ങൾ നവംബർ 16, 17 തീയതികളിൽ തൃശൂർ കേരള വനഗവേഷണ കേന്ദ്രത്തിൽ നടക്കും. ഡിസംബർ 27 മുതൽ 31 വരെയാണ് ദേശീയ ബാലശാസ്ത്ര കോൺഗ്രസ്‌. 'ശാസ്ത്രവും സാങ്കേതികവിദ്യയും നൂതന രീതികളും സുസ്ഥിര വികസനത്തിന്‌' എന്നതാണ് ഈ വർഷത്തെ വിഷയം. സംസ്ഥാനതലത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച 16 പ്രോജക്ടുകൾക്ക് ഗുജറാത്തിൽ നടക്കുന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് പത്താം ക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും ഗ്രേസ്‌ മാർക്കിനും അർഹതയുണ്ട്. സംസ്ഥാനതലത്തിൽ വിജയിക്കുന്ന മൂന്ന് ടീച്ചർ ഗൈഡ് മാർക്ക് അവാർഡ് നൽകും. വിവരങ്ങൾക്ക് ജില്ല കോഓഡിനേറ്റർ ജി. സുരേഷ്കുമാറുമായി ബന്ധപ്പെടാം. ഫോൺ: 9447887580.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story