Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശബരി ബൈപാസ്​...

ശബരി ബൈപാസ്​ പുനർനിർമാണം തുടങ്ങി

text_fields
bookmark_border
കുന്നിക്കോട്: ശബരി ബൈപാസി​െൻറ പുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി. പത്തനാപുരം മുതൽ കുന്നിക്കോട് വരെയാണ് ജോലികൾ നടക്കുന്നത്. കോടികൾ മുടക്കി രണ്ട് വര്‍ഷം മുമ്പാണ് പാതനിർമിച്ചത്. എന്നാൽ നിർമാണത്തിലെ അശാസ്ത്രീയത കാരണം വേഗത്തിൽ തകർന്നു. പത്തനാപുരം മുതൽ കുന്നിക്കോട് വരെയാണ് ഒന്നാംഘട്ടത്തിൽ പണിതത്. തുടർന്ന് കുന്നിക്കോട് മുതൽ വാളകംവരെയുള്ള പാത രണ്ടാംഘട്ടമായും ചെയ്തു. ഇതിൽ കുന്നിക്കോട് മുതൽ പത്തനാപുരം വരെയുള്ള ഭാഗമാണ് വേഗംതകർന്നത്. കുഴികളിൽ വാഹനയാത്രികർ അപകടത്തിൽപെടുന്ന നിത്യസംഭവമാണ്. തിരുവനന്തപുരം, കരമന, പാറശ്ശാല, കന്യാകുമാരി തുടങ്ങിയ മേഖലകളിൽ നിെന്നത്തുന്ന ശബരിമല തീർഥാടകർ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. എം.സി റോഡിൽനിന്ന് വേഗത്തിൽ പുനലൂർ-പത്തനംതിട്ട പാതയിലേെക്കത്താൻ കഴിയും. കുഴികൾ കാരണം ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ബി.എം ബി.സി നിലവാരത്തിലാണ് പുനർനിർമാണം. പ്രധാന ജങ്ഷനുകളിൽ പാതക്ക് വീതികൂട്ടും. പലഭാഗങ്ങളിലും പാതയിലെ ടാറിങ് പൂർണമായും നീക്കംചെയ്തിട്ടാണ് പുനർനിർമാണം. മണ്ഡലകാലത്തിന് നിർമാണം പൂർത്തിയാക്കാൻ കഴിയുന്ന രീതിയിലാണ് പ്രവർത്തനങ്ങൾ. റെയിൽവേ ലൈനുകൾക്കിടയിലെ ഇരുമ്പുകമ്പികൾ നീക്കണമെന്നാവശ്യം -ചിത്രം - മയ്യനാട്: റെയിൽവേ ലൈനുകൾക്കിടയിൽ മധ്യഭാഗത്തായി ഉയർന്നുനിൽക്കുന്ന ഇരുമ്പ് കമ്പികൾ അപകട ഭീഷണിയുയർത്തുന്നു. മയ്യനാട് റെയിൽവേ സ്റ്റേഷന് അടുത്തുള്ള റെയിൽവേ ഗേറ്റിന് ഇടയിലുള്ള പാളത്തിന് സമീപമാണ് കമ്പികൾ നിൽക്കുന്നത്. പാളങ്ങൾക്കിടയിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾ തകർന്നതിനെ തുടർന്നാണ് കോൺക്രീറ്റിനായി ഉപേയാഗിച്ച കമ്പികൾ തെളിഞ്ഞുനിൽക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story