Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 5:23 AM GMT Updated On
date_range 23 Nov 2017 5:23 AM GMTസി.പി.എം അധികാരദുര്‍വിനിയോഗം നടത്തുന്നു ^എസ്.ഡി.പി.ഐ
text_fieldsbookmark_border
സി.പി.എം അധികാരദുര്‍വിനിയോഗം നടത്തുന്നു -എസ്.ഡി.പി.ഐ കൊല്ലം: ചവറയില്‍ നടന്ന അനിഷ്ടസംഭവങ്ങളെ തുടര്‍ന്ന് മണ്ഡലത്തില്‍ എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനങ്ങളെ ഇല്ലായ്മചെയ്യാന്‍ സി.പി.എം അധികാരം ദുര്‍വിനിയോഗം ചെയ്യുന്നുവെന്ന് എസ്.ഡി.പി.ഐ ജില്ല സെക്രേട്ടറിയറ്റ്. പൊലീസിെൻറ പരാജയമാണ് പ്രശ്നകാരണമെന്ന് ആവര്‍ത്തിച്ച് പറയുന്ന സി.പി.എം ആഭ്യന്തരവകുപ്പിെൻറ ഭരണപരാജയം തുറന്നുസമ്മതിക്കുകയാണ്. പൊലീസിെൻറ കണ്ണ് കെട്ടി പാര്‍ട്ടി നിര്‍ദേശം നടപ്പാക്കുന്ന വിചിത്രകാഴ്ചയാണ് എവിടെയും കാണാന്‍ കഴിയുന്നത്. രഹസ്യപൊലീസിനെ കൊണ്ട് നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത് ദിവാന് സി.പിയുടെ ഭരണകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്നും ആരോപിച്ചു. പൊലീസിെൻറ വിവേചനപരമായ നിലപാടുകള്‍ക്കെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അറിയിച്ചു. ജില്ല പ്രസിഡൻറ് എ.കെ. സലാഹുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി ജോണ്സണ് കണ്ടച്ചിറ, ട്രഷറർ അയത്തില്‍ റസാഖ്, വൈസ് പ്രസിഡൻറ് ഷാഹുല്‍ ഹമീദ്, സെക്രട്ടറിമാരായ ഷറാഫത്ത് മല്ലം, റിയാസ് കണ്ണനല്ലൂർ, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എസ്. പുരം ഷാജഹാൻ, കബീര്‍ പോരുവഴി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story