Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:17 AM GMT Updated On
date_range 20 Nov 2017 5:17 AM GMTകുട്ടികളെ വലച്ച് സി.ബി.എസ്.ഇ മലയാള പാഠാവലിയിലെ അക്ഷരം
text_fieldsbookmark_border
ചവറ: സി.ബി.എസ്.ഇ യു.കെ.ജി കുട്ടികൾക്ക് നൽകിയിട്ടുള്ള മലയാള പാഠാവലിയിലെ കൂട്ടക്ഷരമായ 'ങ്ക' കുട്ടികളെ വലക്കുന്നു. പുസ്തകത്തിൽ ഈ അക്ഷരം മനസ്സിലാകാത്ത രൂപത്തിലാണ് അച്ചടിച്ച് വന്നത്. പൊതുവേ കുട്ടികൾക്ക് പ്രയാസമായ ഈ അക്ഷരം എഴുതാൻ കഴിയാത്ത രൂപത്തിലാണ് അച്ചടിച്ചിരിക്കുന്നത്. എന്നാൽ മാതൃകയായി പറയുന്ന പങ്കായത്തിൽ ശരിയായ രൂപമാണുള്ളത്. വലിയഅക്ഷരത്തിൽ തെറ്റായി അച്ചടിച്ചിരിക്കുന്നതിനാൽ അധ്യാപകരും ഏത് പഠിപ്പിക്കണം എന്നറിയാതെ അങ്കലാപ്പിലാണ്. പ്രശ്നം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചില അധ്യാപകർ പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെട്ടിട്ടുണ്ട്. വരുന്ന എഡിഷനിൽ ശരിയായ രീതിയിൽ കൂട്ടക്ഷരമായ 'ങ്ക' ഉൾപ്പെടുത്താമെന്നാണ് ഇവരുടെ വാദം. പല സ്കൂളിലെയും അധ്യാപകർ തങ്ങൾ പഠിച്ചതരത്തിൽ തന്നെ എന്ന കൂട്ടക്ഷരം കുട്ടികളെ പഠിപ്പിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story