Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'നിരപരാധികളെ...

'നിരപരാധികളെ പ്രതി​യാക്കുന്നതിനെതിരെ സമരം നടത്തും'

text_fields
bookmark_border
കൊല്ലം: ശൂരനാട് പള്ളിച്ചന്ത കെ.സി.ടി ജങ്ഷന് സമീപം ഇതരസംസ്ഥാന തൊഴിലാളിയെ ഒളികാമറ കേസിൽ പിടികൂടിയതിനെത്തുർന്നുള്ള സംഘർഷത്തി​െൻറ പേരിൽ പൊലീസ് നിരപരാധികളായ നാട്ടുകാരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നതായി പരാതി. ലാത്തിച്ചാർജിനും പൊലീസുകാർക്ക് പരിക്കിനും കാരണമായ സംഘർഷത്തിൽ പ്രദേശവാസികളെ റെയ്ഡ് നടത്തിയും കസ്റ്റഡിയിലെടുത്തും പീഡിപ്പിക്കുന്ന പൊലീസ് നിലപാടിനെതിരെ സമരം നടത്തുമെന്ന് കേരള റീജനൽ ലത്തീൻ കത്തോലിക്ക കൗൺസിൽ പുനലൂർ രൂപതാഘടകം നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ പത്തിന് ഹാർഡ്വെയർ സ്ഥാപനത്തിലെ ജീവനക്കാരനായ കൃഷ്ണ എന്ന ഇതരസംസ്ഥാന തൊഴിലാളി അയൽവീട്ടിലെ യുവതി കുളിക്കുന്നത് മൊബൈലിൽ പകർത്താൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. യുവതി ബഹളം െവച്ചതിനെത്തുടർന്ന് നാട്ടുകാർ ഒാടിക്കൂടുകയും യുവാവിനെ പിടികൂടുകയും ചെയ്തു. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുെത്തങ്കിലും അവിടെയെത്തിയ ചില സാമൂഹികവിരുദ്ധർ കൃഷ്ണയെ വിട്ടുതരണമെന്നാവശ്യപ്പെട്ട് സംഘർഷമുണ്ടാക്കുകയായിരുന്നു. എന്നാൽ സംഭവസ്ഥലത്തുണ്ടായിരുെന്നന്നാരോപിച്ച് പൊലീസ് നിരപരാധികളായ 12 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സുരേഷ് വെള്ളച്ചിറ, ക്രിസ്റ്റഫർ, ജിബിൻ ഗബ്രിയേൽഗ, ജോൺസൺ, സുനിൽ എന്നിവർ പെങ്കടുത്തു. ഗുരുസാഗരം പ്രഭാഷണ പരമ്പര കൊല്ലം: 'ഒരു ലോകം ഒരു ഗുരു ഒരൊറ്റ ജനത' സന്ദേശവുമായി തിരുവനന്തപുരം മുതൽ കാസർകോട് വരെ മാധ്യമപ്രവർത്തകൻ സജീവ് കൃഷ്ണൻ നടത്തുന്ന 'ഗുരുസാഗരം' പ്രഭാഷണ പരമ്പര 19ന് കൊല്ലത്ത് നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജാതി വിവേചനം, മതസ്പർധ, ഭക്തിയുടെ കച്ചവടവത്കരണം തുടങ്ങിയ ദുഷ്പ്രവണതകളെ ഗുരുദർശനത്തിൽ അതിഷ്ഠിതമായ ബോധവത്കരണത്തിലൂടെ ഇല്ലാതാക്കുകയും ഗുരുവി​െൻറ മാർഗത്തിൽ സഞ്ചരിക്കാൻ സമൂഹത്തെ പ്രേരിപ്പിക്കുകയുമാണ് ലക്ഷ്യം. രാവിലെ ഒമ്പതിന് കൊല്ലം കർബല എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കുന്ന പ്രഭാഷണ പരിപാടിക്ക് എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ ഭദ്രദീപം തെളിക്കും. ശിവഗിരി മഠത്തിലെ സ്വാമി ബോധിതീർഥ അനുഗ്രഹപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ സജീവ് കൃഷ്ണൻ, സംഘാടകസമിതി പ്രസിഡൻറ് പിറവന്തൂർ ഗോപാലകൃഷ്ണൻ, സംസ്ഥാനതല സംഘാടക സമിതി പ്രസിഡൻറ് ഒ.പി. വിശ്വനാഥൻ, പബ്ലിസിറ്റി കൺവീനർ സി. വിമൽകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story