Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇരുചക്രവാഹനങ്ങള്‍...

ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് ആറുപേര്‍ക്ക് പരിക്ക്

text_fields
bookmark_border
കല്ലമ്പലം: ദേശീയപാതയില്‍ നാവായിക്കുളം മങ്ങാട്ടുവാതുക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവര്‍ത്തനത്തിന് മന്ത്രി മേഴ്സിക്കുട്ടിയമ്മ നേതൃത്വം നല്‍കി. വെഞ്ഞാറമൂട് മൈത്രിനഗറില്‍ വിനോദ് (33), ഭാര്യ രാജി (29), മക്കളായ ആദിത്യന്‍ (ഒമ്പത്), ദേവനന്ദ (നാല്) എന്നിവര്‍ക്കും എതിരെ വരുകയായിരുന്ന ബൈക്ക് യാത്രികരായ കൊല്ലം കണ്ണനല്ലൂര്‍ സ്വദേശികളായ ഉദയകുമാര്‍ (35), വിനു (25) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. കൊല്ലത്തു നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണാണ് ഇവര്‍ക്ക് പരിക്കേറ്റത്. അപകടസമയത്ത് അതുവഴി വന്ന മന്ത്രി മേഴ്സിക്കുട്ടിയമ്മ വാഹനം നിര്‍ത്തിയിറങ്ങി പൊലീസിനെ വിവരമറിയിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലത്തെിക്കാന്‍ മുന്‍കൈയെടുക്കുകയും ചെയ്തു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലത്തെി സന്ദര്‍ശിച്ചശേഷമാണ് മന്ത്രി മടങ്ങിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story