Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസഞ്ചരിക്കുന്ന പനി...

സഞ്ചരിക്കുന്ന പനി ക്ലിനിക്​ പര്യടനം തുടങ്ങി

text_fields
bookmark_border
കൊല്ലം: ജില്ല പഞ്ചായത്തി​െൻറയും ആരോഗ്യകേരളത്തി​െൻറയും ആഭിമുഖ്യത്തിൽ സജ്ജമാക്കിയ സഞ്ചരിക്കുന്ന പനി ക്ലിനിക് പര്യടനം ആരംഭിച്ചു. ജില്ല ആശുപത്രി പരിസരത്ത് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ജഗദമ്മ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘമാണ് ക്ലിനിക്കിന് നേതൃത്വം നൽകുന്നത്. രക്തപരിശോധനക്കുള്ള ലാബ് സൗകര്യവും അവശ്യമുള്ള മരുന്നുകളും ക്ലിനിക്കിലുണ്ട്. ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്തിലെ ആനയടിയിലുള്ള അംഗനവാടി കെട്ടിടത്തിലും തൊടിയൂർ ഗ്രാമപഞ്ചായത്തിലെ വേങ്ങറ സാംസ്കാരിക നിലയത്തിലും ആദ്യ ദിവസം ക്ലിനിക്കി​െൻറ സേവനം ലഭ്യമാക്കി. ചൊവ്വാഴ്ച പെരിനാട്, നെടുമ്പന ഗ്രാമപഞ്ചായത്തുകളിൽ പര്യടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരുടെയും ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരുടെയും നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളിൽ ക്ലിനിക്കി​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സഞ്ചരിക്കുന്ന പനി ക്ലിനിക്കി​െൻറ സേവനം എല്ലാ ഗ്രാമപഞ്ചായത്തുകളിലും ലഭ്യമാക്കുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. എൻ.എച്ച്.എം ജില്ല േപ്രാജക്ട് മാനേജർ ഡോ. ഹരികുമാർ, ജില്ല മെഡിക്കൽ ഓഫിസർ (ഹോമിയോ) ഡോ. വി.കെ. പ്രിയദർശിനി, ചീഫ് മെഡിക്കൽ ഓഫിസർ (ആയുർവേദം) ഡോ. ഷാജി ജോസ്, ജില്ല ആശുപത്രി ആർ.എം.ഒ ഡോ. അനിൽകുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ് എന്നിവർ പങ്കെടുത്തു. ഇൻറർവ്യൂ മാറ്റി കൊല്ലം: ജില്ല പഞ്ചായത്തി​െൻറ ഉടമസ്ഥതയിൽ കരവാളൂർ, പൂയപ്പള്ളി, തലവൂർ, പിറവന്തൂർ ഗ്രാമപഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന മിനി വ്യവസായ എസ്റ്റേറ്റുകളിൽ ഒഴിവുള്ള ഷെഡുകൾ വാടകക്ക് നൽകുന്നതിന് അപേക്ഷകരെ തെരഞ്ഞെടുക്കുന്നതിന് ബുധനാഴ്ച നടത്താനിരുന്ന ഇൻറർവ്യൂ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story