Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഫാക്​ടറികൾ തുറക്കാൻ...

ഫാക്​ടറികൾ തുറക്കാൻ ധർണ

text_fields
bookmark_border
കുണ്ടറ: ദീർഘകാലമായി അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കാൻ സംസ്ഥാന സർക്കർ നടപടി സ്വീകരിക്കണമെന്ന് കശുവണ്ടിത്തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) ആവശ്യപ്പെട്ടു. കുണ്ടറ മേഖല കശുവണ്ടിത്തൊഴിലാളി കൗൺസിൽ നേതൃത്വത്തിൽ വെള്ളിമൺ സദാ കാഷ്യൂ ഫാക്ടറി പടിക്കൽ നടത്തിയ ധർണ സെക്രട്ടറി മുളവന രാേജന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല കശുവണ്ടിത്തൊഴിലാളി കൗൺസിൽ പ്രസിഡൻറ് ടി. സുധാകരൻപിള്ള അധ്യക്ഷത വഹിച്ചു. വത്സല, സുകേശിനി എന്നിവർ സംസാരിച്ചു. പെൻഷൻകാർക്ക് ചികിത്സപദ്ധതി നടപ്പാക്കണം കുണ്ടറ: സർവിസ് പെൻഷൻകാർക്ക് ചികിത്സപദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ പേരയം ഈസ്റ്റ് യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.ടി. പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം കെ.എൽ. മേബിൾ ഉദ്ഘാടനം ചെയ്തു. മെംബർഷിപ് വിതരണം ബ്ലോക്ക് സെക്രട്ടറി ജി. രാധാകൃഷ്ണൻ നിർവഹിച്ചു. മുതിർന്ന പെൻഷൻകാരെ ബ്ലോക്ക് ട്രഷറർ എ.എൻ. ഡൊമിനിക് ആദരിച്ചു. ആർ. രവീന്ദ്രൻനായർ, എൻ. കുട്ടൻപിള്ള, എസ്.എസ്. ശിവപ്രസാദ്, എൻ. ബേബി, ഒ. മുരളീധരൻ, ജെ. ലീലാംബിക, ബി. സുരേന്ദ്രൻ, എ. യേശുദാസൻ, കെ. വിജയൻ എന്നിവർ സംസാരിച്ചു. പേരയം വെസ്റ്റ് യൂനിറ്റ് കൺവെൻഷൻ ബ്ലോക്ക് സെക്രട്ടറി ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.വി. തോംസൺ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ബ്ലോക്ക് ട്രഷറർ എ.എൻ. ഡൊമിനിക് ആദരിച്ചു. കെ. കരുണാകരപണിക്കർ മെംബർഷിപ് വിതരണം നടത്തി. ജില്ല കമ്മിറ്റി അംഗം ആർ. അയിഷ, എൽ. ഫ്രാൻസിസ്, പ്രഫ. ജെ.വി. പണിക്കർ, ആർ. രവീന്ദ്രൻനായർ, എൻ. കുട്ടൻപിള്ള, എസ്.എസ്. ശിവപ്രസാദ്, എ. യേശുദാസൻ, പി. ക്ലീറ്റസ്, എ. വിത്സൺ എന്നിവർ സംസാരിച്ചു. പേരൂർ യൂനിറ്റ് കൺവെൻഷൻ ജില്ല ജോയൻറ് സെക്രട്ടറി ബി. മുരളീധരൻപിള്ള ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് ടി. ചക്രപാണി അധ്യക്ഷത വഹിച്ചു. മുൻ ജില്ല വൈസ് പ്രസിഡൻറ് പ്രഫ. ജി. തുളസീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. മെംബർഷിപ് വിതരണ ഉദ്ഘാടനം ബ്ലോക്ക് സെക്രട്ടറി ജി. രാധാകൃഷ്ണൻ നിർവഹിച്ചു. മുതിർന്ന അംഗങ്ങളെ ജില്ല കമ്മിറ്റിയംഗം ജി. രാമചന്ദ്രൻപിള്ള ആദരിച്ചു. ഡി. നടരാജൻ, കെ. മോഹനൻ, എസ്.എസ്. ശിവപ്രസാദ്, പ്രഫ. ആർ. ശിവശങ്കരപിള്ള, എൻ. സതീശൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കിഴക്കേകല്ലട: ഉപ്പൂട് എം.എം.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ പകർച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്ത് പ്രസിഡൻറ് എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ഡോ. എ.എസ്. മഞ്ജു, എ.ജി. ശ്രീകണ്ഠൻ നായർ, േപ്രാഗ്രാം ഓഫിസർ ധന്യ ടി. ദാസ് എന്നിവർ സംസാരിച്ചു. ഡോ. മഞ്ജു, ഡോ. എൻ. ലത എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story