Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപട്ടാപ്പകല്‍...

പട്ടാപ്പകല്‍ വീട്ടില്‍നിന്ന്​ മൂന്നുപവന്‍ കവര്‍ന്നു

text_fields
bookmark_border
കിളികൊല്ലൂര്‍: വീട്ടുകാര്‍ പുറത്ത് പോയ സമയം നോക്കി അലമാരയില്‍നിന്ന് മൂന്ന് പവന്‍ കവര്‍ന്നു. കരിക്കോട് സാരഥി നഗര്‍ പട്ടാണിച്ചിറയില്‍ വാടകക്ക് താമസിക്കുന്ന രാജ​െൻറ വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. ഇദ്ദേഹത്തി​െൻറ ഭാര്യ ദീപയുടെ മൂന്നുപവ​െൻറ മാലയാണ് കവര്‍ന്നത്. വീട്ടുകാർ വീട് പൂട്ടി താക്കോൽ പുറത്തായിരുന്നു സൂക്ഷിച്ചിരുന്നത്. ഇതെടുത്ത് കതക് തുറന്നായിരുന്നു മോഷണമെന്ന് കിളികൊല്ലൂര്‍ പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായതായി സൂചനയുണ്ട്. എ.ടി.എമ്മുകളിൽ പണമില്ല; ജനം നെട്ടോട്ടത്തിൽ അഞ്ചൽ: എ.ടി.എമ്മുകളിൽ പണമില്ലാത്തതിനാൽ ജനം നെട്ടോട്ടത്തിലായി. അഞ്ചൽ ചന്തമുക്ക് മുതൽ കോളജ് ജങ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ പതിനഞ്ച് എ.ടി.എമ്മുകളാണ് വിവിധ ബാങ്കുകൾ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ ചിലത് തുറന്നിട്ട് ആഴ്ചകളായെന്നാണ് സമീപത്തെ വ്യാപാരികൾ പറയുന്നത്. ബാങ്കുകളിൽ തിരക്കു കാരണം വിവിധ സാമ്പത്തിക ഇടപാടുകൾക്ക് എത്തുന്നവരും ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. പല ബാങ്കുകളിലും ആവശ്യത്തിന് ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടില്ല. ഇലക്ട്രോണിക് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്താത്ത ബാങ്കുകളിൽ ഇടപാടുകാർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. അത്യാവശ്യക്കാർ വാഹനങ്ങളിൽ എ.ടി.എമ്മുകളിൽ ചെന്നിട്ട് നിരാശരായി മടങ്ങുന്നതാണ് കാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story