Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 5:20 AM GMT Updated On
date_range 17 Dec 2017 5:20 AM GMTസംഘ്പരിവാർ ഭീകരത ആഘോഷിക്കുന്നു ^പ്രഫ. വി.എൻ. മുരളി
text_fieldsbookmark_border
സംഘ്പരിവാർ ഭീകരത ആഘോഷിക്കുന്നു -പ്രഫ. വി.എൻ. മുരളി കരുനാഗപ്പള്ളി: സമാധാനത്തിെൻറ എല്ലാ അതിരുകളെയും സംഘ്പരിവാർ ലംഘിക്കുകയാണെന്ന് പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി പ്രഫ. വി.എൻ. മുരളി പറഞ്ഞു. എ.കെ.പി.സി.ടി.എ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ നടന്ന 'സാംസ്കാരിക ഫാഷിസം' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനെ പച്ചക്ക് ചുട്ടുകൊല്ലുകയും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും വഴി സംഘ്പരിവാർ ഭീകരത ആഘോഷിക്കുകയാണ്. ഐ.എസും സംഘ്പരിവാറും തമ്മിൽ വ്യത്യാസമില്ലാതായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളി ടൗണിൽ നടന്ന പരിപാടിയിൽ പ്രഫ. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. പു.ക.സ ജില്ല പ്രസിഡൻറ് ഡോ. സി. ഉണ്ണികൃഷ്ണൻ, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, അമിന ടീച്ചർ എന്നിവർ സംസാരിച്ചു. ഡോ. കെ. സന്തോഷ് സ്വാഗതവും ഡോ. എൻ. ശശികുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story