Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

വേദനിക്കുന്നവരോടൊപ്പം ചേരു​േമ്പാഴാണ്​ ആഘോഷങ്ങൾക്ക്​ അർഥമുണ്ടാകുന്നത്​ ^മേയർ

text_fields
bookmark_border
വേദനിക്കുന്നവരോടൊപ്പം ചേരുേമ്പാഴാണ് ആഘോഷങ്ങൾക്ക് അർഥമുണ്ടാകുന്നത് -മേയർ കൊല്ലം: സമൂഹത്തിലെ വേദന അനുഭവിക്കുന്നവരോടൊപ്പം ചേരുേമ്പാഴാണ് ഏതൊരു ആഘോഷത്തിനും അർഥമുണ്ടാകുന്നതെന്ന് മേയർ വി. രാജേന്ദ്രബാബു. കേരള ഫെഡറേഷൻ ഒാഫ് ദ ബ്ലയിൻറും കൊല്ലം രൂപത ബൈബിൾ അപ്പോസ്തലേറ്റും സംയുക്തമായി സംഘടിപ്പിച്ച 'ഉൾക്കാഴ്ച 2017'കൊല്ലം രൂപത പാസ്റ്ററൽ സ​െൻററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. പുറമെയുള്ള കാഴ്ച നഷ്ടപ്പെട്ടവർക്കാണ് ഉൾക്കാഴ്ച കൂടുതലെന്നും യഥാർഥ ജ്ഞാനം അകക്കണ്ണിലാണ് തെളിയുന്നതെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന യുവജന കമീഷൻ ചെയർപേഴ്സൺ ചിത്രാ ജെറോം പറഞ്ഞു. ബൈബിൾ അപ്പസ്തലേറ്റ് ഡയറക്ടർ ഫാ. ജോളി എബ്രഹാം ക്രിസ്മസ് സന്ദേശം നൽകി. ഫാ. ജോൺ ബ്രിേട്ടാ, ജെയിൻ ആൻസിൽ ഫ്രാൻസിസ്, സജീവ് പരിശവിള, സുഗുണൻ, എം.എസ്. ബിജോയി, ലാൽജികുമാർ, ശോഭാതോമസ് എന്നിവർ സംസാരിച്ചു. ജില്ലയിലെ കെ.എഫ്.ബി അംഗങ്ങൾ ഒത്തുചേർന്ന് വിവിധ കലാമത്സരങ്ങളോടെ ക്രിസ്മസ് സംഗമം നടത്തി. എല്ലാവർക്കും ക്രിസ്മസ് സമ്മാനവും വിതരണം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story