Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Dec 2016 1:36 PM GMT Updated On
date_range 7 Dec 2016 1:36 PM GMTഅമ്മക്ക് ആദരാഞ്ജലിയുമായി തലസ്ഥാനത്തെ തമിഴ്സംഘവും
text_fieldsbookmark_border
നേമം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്ക് തലസ്ഥാന വാസികളായ തമിഴ്കൂട്ടായ്മയായ തമിഴ് സംഘത്തിന്‍െറ ആദരാഞ്ജലി. കിള്ളിപ്പാലത്തെ സി.ഐ.ടി.യു റോഡിലെ സംഘംഓഫിസില് ഒത്തുകൂടിയാണ് ആദരാഞ്ജലിഅര്പ്പിച്ചത്. അമ്മയുടെ ഫോട്ടോയില്‍ ഹാരാര്‍പ്പണം നടത്തി വിളക്ക് തെളിച്ച് പ്രാര്‍ഥിച്ചു. വൈകീട്ട് ചെന്നൈയില്‍ മറീന ബീച്ചിലെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് സംഘംഓഫിസില് അവര്‍ കൂട്ടത്തോടെയത്തെിയത്. പിന്നെ പ്രാര്‍ഥനയും അനുശോചനവും നടന്നു. 2015ല്‍ ചെന്നൈ സെക്രട്ടേറിയറ്റിലത്തെി ജയലളിതയില്‍നിന്ന് തമിഴ് തായ് അവാര്‍ഡ് ഏറ്റുവാങ്ങിയ ഊഷ്മളമായ ഓര്‍മകള്‍ അനുശോചന യോഗത്തില്‍ ഭാരവാഹികള്‍ പങ്കുവെച്ചു. തമിഴ്സംഘം പ്രസിഡന്റ് എം. മുത്തുരാമന്, സെക്രട്ടറി കൃഷ്ണവേണി ഹരിലാല്‍, വനിതാ സംഘം പ്രസിഡന്റ് ഡോ. സൂര്യകുമാരി രാധാകൃഷ്ണന്, സെക്രട്ടറിയും എഴുത്തുകാരിയുമായ കൃഷ്ണകുമാരി, എഴുത്താളര്‍ സംഘം പ്രതിനിധികളായ ഡോ. നൈനാന്, വാനമാമലൈ, കാശിവിശ്വലിംഗം, എം.എസ്.എസ്. മണി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story