Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

തിരുവനന്തപുരം–ഗുവാഹത്തി ​പാത സ്വകാര്യ മേഖലക്ക്

text_fields
bookmark_border
Trivandrum-Guwahati Express
cancel

ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി പാ​ത​യി​ലെ സ​ർ​വി​സ്​ ന​ട​ത്തി​പ്പും​ സ്വ​കാ​ര്യ​വ​ത്​​ക​ര​ണ പാ​ത​യി​ൽ. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 100 പാ​ത​ക​ളി​ലാ​യി 150​ ട്രെ​യി​നു​ക​ളു​ടെ ന​ട​ത്തി​പ്പു ചു​മ​ത​ല​ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്ന​തി​ൽ ​തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി അ​ട​ക്കം 10 പാ​ത​ക​ൾ​ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി 22,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്ക​ലാ​ണ്​ ല​ക്ഷ്യം.

തി​രു​വ​ന​ന്ത​പു​രം-​എ​റ​ണാ​കു​ളം പാ​ത​യി​ലും സ​ർ​വി​സ്​ ന​ട​ത്തി​പ്പ്​ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റു​ന്ന​ത്​ നേ​ര​േ​ത്ത​ത​ന്നെ റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. എ​ന്നാ​ൽ, ഇ​ത​ട​ക്ക​മു​ള്ള ഹ്ര​സ്വ​ദൂ​ര പാ​ത​യു​ടെ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജ​നു​വ​രി​യി​ൽ ന​ട​ത്തി​പ്പു​ ചു​മ​ത​ല സ്വ​കാ​ര്യ​മേ​ഖ​ല​ക്ക്​ കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണി​പ്പോ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച്​ പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത അം​ഗീ​കാ​ര സ​മി​തി (പി.​പി.​പി.​എ.​സി) അ​വ​സാ​ന​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി.

നി​ല​വി​ൽ പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ ര​ണ്ട്​​ തേ​ജ​സ്​ എ​ക്​​സ്​​​പ്ര​സ്​ ന​ട​ത്തി​പ്പ്​ ഐ.​ആ​ർ.​സി.​ടി.​സി​ക്ക്​ ന​ൽ​കി​യി​രു​ന്നു. ര​ണ്ടാം മോ​ദി സ​ർ​ക്കാ​റി​​െൻറ 100 ദി​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ്​ രാ​ജ്യ​ത്തെ 50 റെ​യി​ൽ​വേ സ്​​റ്റേ​ഷ​നു​ക​ളും ​100 പാ​ത​ക​ളും സ്വ​കാ​ര്യ​വ​ത്​​ക​രി​ക്കു​ക എ​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം-​ഗു​വാ​ഹ​തി കൂ​ടാ​തെ മും​ബൈ-​കൊ​ൽ​ക്ക​ത്ത, മും​ബൈ-​ചെ​ന്നൈ, മും​ബൈ-​ഗു​വാ​ഹ​തി, ന്യൂ​ഡ​ൽ​ഹി-​മും​ബൈ, ന്യൂ​ഡ​ൽ​ഹി-​കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ-​ന്യൂ​ഡ​ൽ​ഹി, ചെ​ന്നൈ-​കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ-​ജോ​ധ്​​പൂ​ർ എ​ന്നീ ദീ​ർ​ഘ​ദൂ​ര പാ​ത​ക​ളാ​ണ്​ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ൽ ഇ​ടം പി​ടി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian railwaymalayalam newsindia newsrailway privatisationTrivandrum-Guwahati Express
News Summary - Trivandrum-Guwahati Express on Private Sector -India News
Next Story