Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിയമസഭ വജ്രജൂബിലി ആഘോഷ...

നിയമസഭ വജ്രജൂബിലി ആഘോഷ പരിപാടി കോൺഗ്രസ്​ ബഹിഷ്​കരിക്കും

text_fields
bookmark_border
തൃശൂർ: ഞായറാഴ്ച തുടങ്ങുന്ന നിയമസഭ വജ്രജൂബിലിയുടെ ജില്ലതല ആഘോഷ പരിപാടിയിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കും. പരിപാടിയുടെ മുഖ്യ ചടങ്ങിന് കോൺഗ്രസി​െൻറ മുൻ ജനപ്രതിനിധികളെ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. ഇതുസംബന്ധിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ കത്തയച്ചു. നിയമസഭ ചരിത്രത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഭരണകർത്താക്കളും നിയമനിർമാണ രംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രധാന വ്യക്തികൾ ഉൾക്കൊള്ളുന്നതാണ് തൃശൂർ ജില്ല. മുൻ സ്പീക്കർമാരായ വി.എം. സുധീരൻ, തേറമ്പിൽ രാമകൃഷ്ണൻ, മുൻ മന്ത്രിമാരായ സി.എൻ. ബാലകൃഷ്ണൻ, കെ.പി. വിശ്വനാഥൻ എന്നിവർ ഇപ്പോഴും പൊതുരംഗത്ത് സജീവമാണെന്നിരിക്കെ ഇവരെ പരിപാടിയുടെ മുഖ്യ ചടങ്ങിൽനിന്ന് ഒഴിവാക്കി ഇടതുമുന്നണി സർക്കാറിൽ മന്ത്രിയും സ്പീക്കറുമായിരുന്നയാളെ മാത്രം സെമിനാറിലും അനുസ്മരണ സമ്മേളനത്തിലും ഉൾപ്പെടുത്തിയിരിക്കുയാണ്. ഒരേ സമയം നിയമസഭ വജ്രജൂബിലി ആഘോഷ പരിപാടി സി.പി.എം, ഇടതു മുന്നണി പരിപാടിയാക്കി മാറ്റുകയും മുൻ ജനപ്രതിനിധികളോട് അനാദരവ് കാണിക്കുകയും ചെയ്തതിൽ പ്രതിഷേധമുണ്ടെന്നും ബഹിഷ്കരണം അറിയിച്ച് സ്പീക്കർക്ക് അ‍യച്ച കത്തിൽ പ്രതാപൻ വ്യക്തമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story