Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 5:06 AM GMT Updated On
date_range 13 Jan 2018 5:06 AM GMTസംവരണം: യൂത്ത് ലീഗ് പ്രക്ഷോഭത്തിന്
text_fieldsbookmark_border
കോഴിക്കോട്: പിന്നാക്ക, ദലിത് സമുദായങ്ങളുടെ സംവരണം അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ജനുവരി 29, 30 തീയതികളിൽ സെക്രേട്ടറിയറ്റിന് മുന്നിൽ 24 മണിക്കൂർ സമരം നടത്തുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ മൂന്നിലൊന്ന് തസ്തികകളിൽ മാത്രം സംവരണം നടപ്പാക്കി മൂന്നിൽ രണ്ടു വിഭാഗത്തിൽ സംവരണം നിഷേധിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മേൽത്തട്ട് പരിധി ആറു ലക്ഷത്തിൽനിന്ന് എട്ടു ലക്ഷമാക്കി ഉയർത്തിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കേണ്ടതില്ലെന്ന സംസ്ഥാന സർക്കാർ നിലപാടും പ്രതിഷേധാർഹമാണെന്ന് ഫിറോസ് കൂട്ടിച്ചേർത്തു. സീനിയർ വൈസ് പ്രസിഡൻറ് നജീബ് കാന്തപുരവും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story