Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വരാനിരിക്കുന്നത്...

'വരാനിരിക്കുന്നത് സംഘ്പരിവാർ സമഗ്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പ്'

text_fields
bookmark_border
കൊടുങ്ങല്ലൂർ: രാജ്യത്ത് വരാനിരിക്കുന്നത് സംഘ്പരിവാർ സമഗ്രാധിപത്യത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് െവൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് പറഞ്ഞു. വെൽഫെയർ പാർട്ടി ചാലക്കുടി പാർലമ​െൻറ് നിയോജക മണ്ഡലം നേതൃകൺവെൻഷൻ കൊടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സമിതിയംഗം സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ സമാപനം നടത്തി, ജില്ല വൈസ് പ്രസിഡൻറ് കെ.കെ. അജിത സ്വാഗതവും, കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡൻറ് ഷഫീർ കാരുമാത്ര നന്ദിയും പറഞ്ഞു. പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക സ്കൂളിൽ എസ്.പി.സി യൂനിറ്റ് കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് യൂനിറ്റി​െൻറയും ചുറ്റുമതിൽ, കമ്പ്യൂട്ടർ എന്നിവയുടെയും ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷൻ കെ.ആർ. ജൈത്രൻ അധ്യക്ഷത വഹിച്ചു. റൂറൽ എസ്.പി എം.കെ. പുഷ്ക്കരൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് എം.എ. ഇബ്രാഹിം, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി.എൻ. രാമദാസ്, സി.കെ. രാമനാഥൻ, പ്രിൻസിപ്പൽ സാഹിദ, പ്രധാനാധ്യാപിക വി.കെ. രാജശ്രീ, കെ.കെ. ശ്രീതാജ്, സി.പി. ബോബൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story