Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2018 5:38 AM GMT Updated On
date_range 1 April 2018 5:38 AM GMTകോമ്പിങ്; ഗുണ്ട സംഘാംഗങ്ങൾ ഉൾെപ്പടെ 66 സമൂഹികവിരുദ്ധർ പിടിയിൽ
text_fieldsbookmark_border
തൃശൂർ: സിറ്റി പൊലീസ് പരിധിയിൽ നടത്തിയ കോമ്പിങ് ഓപറേഷനിൽ ഗുണ്ട സംഘാംഗങ്ങൾ ഉൾെപ്പടെ 66 സമൂഹികവിരുദ്ധർ അറസ്റ്റിൽ. പൊതുജനശല്യമുണ്ടാക്കിയ 28 പേർക്കെതിരെ നടപടിയെടുത്തു. 357 വാഹനങ്ങൾ പരിശോധിച്ചു. മദ്യപിച്ച് വാഹനമോടിച്ചതിന് 52 പേർക്കെതിരെയും അശ്രദ്ധമായി വാഹനമോടിച്ചതിന് 213 പേർക്കെതിരെയും നടപടിയെടുത്തു. പിഴയായി 37,400 രൂപ ഈടാക്കി. പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ച രണ്ടുപേരെയും 30 വാറൻറ് പ്രതികളെയും അറസ്റ്റ് ചെയ്തു. ഹോട്ടലുകളിലും ലോഡ്ജുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പൊലീസ് പരിശോധന നടത്തി. പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ തൃശൂർ: പത്തുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. മോഷണക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നെന്മാറ ആലിങ്കൽ വീട്ടിൽ മുകേഷ് ( 30), അടിപിടി കേസിൽ ഒളിവിലായിരുന്ന പാണഞ്ചേരി താളിക്കോട് മച്ചിങ്ങൽ വീട്ടിൽ സജീവൻ, പാലാട്ടിൽ വീട്ടിൽ രമേശ് എന്നിവരെയും അറസ്റ്റ് ചെയ്തു. മണ്ണുത്തി പൊലീസ് സ്റ്റേഷൻ ജൂനിയർ എസ്.ഐ അനീഷ്, സി.പി.ഒമാരായ പ്രദീപ്കുമാർ, നീലകണ്ഠൻ, പീച്ചി പൊലീസ് സ്റ്റേഷൻ എസ്.ഐ ഷാജഹാൻ, എ.എസ്.ഐ സന്തോഷ്, സി.പി.ഒ ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story