Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകയ്പമംഗലത്ത് പൊലീസ്...

കയ്പമംഗലത്ത് പൊലീസ് സ്​റ്റേഷന്‍ യാഥാർഥ്യമാകുന്നു

text_fields
bookmark_border
കയ്പമംഗലം: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് കയ്പമംഗലത്ത് പൊലീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ഭരണാനുമതി ലഭിച്ചു. നേരത്തെ കൂരിക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന വയോജനകേന്ദ്രത്തിലാണ് ആറു മാസത്തിനുള്ളില്‍ സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുക. എസ്.ഐ, രണ്ട് എ. എസ്.ഐമാര്‍ ഉള്‍പ്പെടെ 30 തസ്തികകള്‍ സ്റ്റേഷനിലുണ്ടാകും. എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തുകളും പെരിഞ്ഞനം പഞ്ചായത്തി‍​െൻറ കുറച്ചുഭാഗങ്ങളും ഉള്‍പ്പെട്ടതായിരിക്കും പരിധി. കയ്പമംഗലം 12ല്‍ ഉപയോഗശൂന്യമായി കിടക്കുന്ന വാട്ടര്‍ അതോറിറ്റി വക സ്ഥലം ഏറ്റെടുത്ത് സ്ഥിരം കെട്ടിടം നിര്‍മിക്കാൻ പദ്ധതിയുണ്ട്. മതിലകം സ്റ്റേഷന്‍ വിഭജിച്ച്‌ കയ്പമംഗലം പൊലീസ് സ്റ്റേഷന്‍ നിർമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപനം വന്നതോടെയാണ് കാര്യങ്ങള്‍ വേഗത്തിലായത്. കോതപറമ്പ് മുതല്‍ പാലപ്പെട്ടി വരെ പതിനെട്ടര കി.മീ ദേശീയപാതയിലും പടിഞ്ഞാറ് ചാമക്കാല തുടങ്ങി കിഴക്ക് കാട്ടൂര്‍ പാലം മുതല്‍ തെക്കേ അറ്റമായ കാര അഞ്ചങ്ങാടി വരെ 25 കി.മീറ്ററില്‍ കോസ്റ്റല്‍ ഏരിയയിലുമായി വ്യാപിച്ചു കിടക്കുകയാണ് മതിലകം സ്റ്റേഷന്‍ പരിധി. അഞ്ചു പഞ്ചായത്തുകളും എട്ട് വില്ലേജുകളും 70 ഓളം കോളനികളും ഇതിന് കീഴിലുണ്ട്. പ്രതിവര്‍ഷം 3000 ത്തിലധികം ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്റ്റേഷനില്‍ 44 കൊല്ലം മുമ്പ് സ്റ്റേഷന്‍ രൂപവത്കരിക്കുന്ന കാലത്തെ തസ്തിക മാത്രമാണുള്ളത്. സമീപ സ്റ്റേഷനുകളെ അപേക്ഷിച്ച് കുറ്റകൃത്യ നിരക്ക് കൂടുതലുള്ള മതിലകം സ്റ്റേഷന്‍ വിഭജിക്കുന്നതോടെ തീരദേശത്ത് ക്രമസമാധാനം നില നിര്‍ത്താന്‍ പൊലീസിന് എളുപ്പമാകും. സംഘ്‌പരിവാർ സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങൾ കയ്പമംഗലം: സംഘ്പരിവാർ രാജ്യത്ത് സാംസ്കാരിക ഫാഷിസം അടിച്ചേൽപിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. മുസ്‌ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ ദിശ കമ്പയി​െൻറ ഭാഗമായി നിയോജക മണ്ഡലം പര്യടനയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയിൽ അടിസ്ഥാനമാക്കിയുള്ള നിലനിൽപ്പാണ് രാജ്യത്തെ മുന്നോട്ട് നയിച്ചത്‌. അത് തകർക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്‌. കണ്ണിൽ ചോരയില്ലാത്ത രാഷ്്ട്രീയമാണ്‌ അഭയാർഥി പ്രശ്നത്തിൽ കേന്ദ്ര സർക്കാർ കളിക്കുന്നത്‌. യൂത്ത്‌ലീഗ് കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡൻറ് കെ.കെ. സക്കരിയ്യ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡൻറ് പി.എം. സാദിഖലി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് ജില്ല ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.എ. അബ്്ദുൽകരീം എന്നിവർ മുഖ്യാതിഥികളായി. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ, പി.എം. മുസ്തഫ, നൗഷാദ് തളിക്കുളം, ആർ.എം. മനാഫ്, നൗഷാദ് തെരുവത്ത്, വി.പി. മൻസൂറലി, ആർ.കെ. സിയാദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story