ശോഭായാത്ര

05:01 AM
13/09/2017
എരുമപ്പെട്ടി: നെല്ലുവായ് ധന്വന്തരീ ക്ഷേത്രത്തിൽ അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഘോഷയാത്ര സംഘടിപ്പിച്ചു. ഉദയാസ്തമന പൂജയും പ്രത്യേക പൂജകൾക്കും തന്ത്രി കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. വേലൂർ: വേലൂർ കുറൂരമ്മയുടെ ഇല്ലപ്പറമ്പിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വലിയ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കീഴ്മുണ്ടയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളും, ചടങ്ങുകളും നടന്നു. വൈകീട്ട് ചേർന്തല ശിവക്ഷേത്രത്തിൽ നിന്നും നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരോടൊപ്പം കൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. മേൽശാന്തി പുതുമന ശ്രീജിത്ത് സഹകാർമികത്വം നടത്തി.

COMMENTS