Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2017 5:09 AM GMT Updated On
date_range 10 Sep 2017 5:09 AM GMTഎം.ഒ. ജോൺ ഹാൾ ഉദ്ഘാടനം ഇന്ന്
text_fieldsbookmark_border
തൃശൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ വ്യാപാര ഭവനിൽ സജ്ജീകരിച്ച എം.ഒ. ജോൺ ഹാളിെൻറയും കോർപറേറ്റ് ഓഫിസിെൻറയും ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കുമെന്ന് ജില്ല പ്രസിഡൻറ് കെ.വി. അബ്്ദുൽ ഹമീദ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദ സഞ്ചാര മേഖല പ്രവർത്തന ലക്ഷ്യമാക്കി രൂപവത്കരിച്ച വിൻറർഫീൽ ഹോട്ടൽസ് ആൻഡ് റിസോർട്ടിെൻറ ഓഫിസ് ഉദ്ഘാടനവും നടക്കും. കോർപറേറ്റ് ഓഫിസ് ഉദ്ഘാടനവും 'ജി.എസ്.ടി' പുസ്ത പ്രകാശനവും സംസ്ഥാന പ്രസിഡൻറ് ടി. നസറുദ്ദീൻ നിർവഹിക്കും. ജില്ല കമ്മിറ്റി ഓഫിസ് മേയർ അജിത ജയരാജനും ജില്ല മർക്കൈൻറൽ ബാങ്കിെൻറ ഓഫിസ് ജനറൽ സെക്രട്ടറി രാജു അപ്സരയും ഉദ്ഘാടനം ചെയ്യും. സമിതി അംഗങ്ങളുടെയും ബെനവലൻറ് സൊസൈറ്റിയുടെയും പങ്കാളിത്തത്തോടെയാണ് വിൻറർഫീൽ ഹോട്ടൽസ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജില്ല ട്രഷറർ കെ.ജി. ജോർജ്, സെക്രട്ടറിമാരായ വി.ടി. ജോർജ്, ടി.എസ്. വെങ്കിട്ടറാം എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story