Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോദിയുടേത് മന്ദബുദ്ധി...

മോദിയുടേത് മന്ദബുദ്ധി ഭരണം ^ആനത്തലവട്ടം

text_fields
bookmark_border
മോദിയുടേത് മന്ദബുദ്ധി ഭരണം -ആനത്തലവട്ടം തൃശൂർ: പാവങ്ങളെ പിഴിഞ്ഞ് രാജ്യം ഭരിക്കുന്ന മോദിയുടെ മന്ദബുദ്ധി നടപടിയാണ് നോട്ട് നിരോധനമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദന്‍. സാമൂഹിക നീതി വകുപ്പിന് കീഴില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാരുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആൻഡ് കൗണ്‍സലേഴ്‌സി​െൻറ പ്രഥമ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവര്‍ഷം രണ്ടു കോടി അഭ്യസ്തവിദ്യര്‍ക്കു ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ ഒരു വര്‍ഷം ഒന്നര ക്കോടിയോളം പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. സമ്പന്നര്‍ക്കുവേണ്ടി ഭരിക്കുന്ന മോദി സര്‍ക്കാറിനെതിരെ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന ജനം 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാറിനെ കാലുവാരിയടിക്കുമെന്നും ആനത്തലവട്ടം പറഞ്ഞു. ജാതിയുടേയും വര്‍ഗീയതയുടേയും പേരു പറഞ്ഞു രാജ്യത്തെ പ്രതികരിക്കുന്ന ജനവിഭാഗത്തെ പിന്‍തിരിപ്പിക്കാനുള്ള ശ്രമത്തെ ചെറുക്കാന്‍ ഏറ്റവും അനിവാര്യം തൊഴിലാളി ഐക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡൻറ് എന്‍. സെമീന അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം പി.കെ. ഷാജന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഹരിദാസ്, പി.ബി. ഹിമ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാരുടേയും സോഷ്യല്‍ വര്‍ക്കർമാരുടെയും സംഘടനകള്‍ സമ്മേളനത്തോടെ ലയിച്ചു സി.ഐ.ടി.യു.വുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതി​െൻറ പശ്ചാത്തലത്തിലാണ് സമ്മേളനം ചേര്‍ന്നത്. ശമ്പളത്തോടു കൂടിയ പ്രസവാവധി അടക്കമുള്ള ആനുകൂല്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാറി​െൻറ ശ്രദ്ധയില്‍ക്കൊണ്ടുവന്ന് നടപടി കൈക്കൊള്ളണമെന്നും സമ്മേളനം പ്രമേയത്തിലൂെട ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story