Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 5:04 AM GMT Updated On
date_range 22 Oct 2017 5:04 AM GMTഒല്ലൂർ പള്ളിയിൽ തിരുനാൾ
text_fieldsbookmark_border
തൃശൂർ: ഒല്ലൂർ സെൻറ് ആൻറണീസ് ഫൊറോന പള്ളിയിൽ വിശുദ്ധ റപ്പായേൽ മാലാഖയുടെ തിരുനാൾ ഉത്സവം 23 മുതൽ 25 വരെ നടക്കുമെന്ന് വികാരി ഫാ. ജോൺ അയ്യങ്കാനയിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെയും വൈകീട്ടും നൊവേന, ലദീഞ്ഞ്. വൈകീട്ട് നാലിന് കൂടുതുറക്കലും തിരുസ്വരൂപം എഴുന്നള്ളിപ്പും. വൈകീട്ട് ആറിന് നേർച്ചഭക്ഷണ വിതരണം. രാത്രി 12 ന് വടക്കെ അങ്ങാടി, അഞ്ചേരി അങ്ങാടി, അവിണ്ണിശ്ശേരി, ഗലീലി മേഖലയിൽ നിന്നുള്ള വളയെഴുന്നള്ളിപ്പുകൾ പള്ളിയിലെത്തും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നേർച്ച ഭക്ഷണ ആശിർവാദവും വിതരണവും. വൈകീട്ട് മൂന്നിന് തിരുനാൾ പ്രദക്ഷിണം. എട്ടാമിടമായ 31ന് രാവിലെ 10 ന് പ്രദക്ഷിണം, വൈകീട്ട് ഏഴിന് മ്യൂസിക് നൈറ്റ്. ട്രസ്്റ്റിമാരായ സി.പി. റപ്പായി, ജാക്സൺ അക്കര, പബ്ലിസിറ്റി കൺവീനർ തോമസ് കൂള, പി.ആർ.ഒ ജോമോൻ ചാലിശ്ശേരി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story