Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Oct 2017 5:05 AM GMT Updated On
date_range 7 Oct 2017 5:05 AM GMTകൊടുങ്ങല്ലൂർ ഉപജില്ല കായികമേള: മതിലകം സെൻറ് ജോസഫ്സ് സ്കൂളിന് കിരീടം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ഉപജില്ല കായികമേളയിൽ മതിലകം സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് കിരീടം. കോട്ടപ്പുറം സെൻറ് ആൻസ് എച്ച്.എച്ച്.എസ്.എസിനാണ് രണ്ടാം സ്ഥാനം. എച്ച്.എസ്.എസ്, ഹൈസ്കൂൾ, എൽ.പി വിഭാഗങ്ങളിൽ സെൻറ് ജോസ്ഫ്സിനാണ് ഒന്നാം സ്ഥാനം. ഹയർ സെക്കൻഡറിയിലും ൈഹസ്കൂൾ വിഭാഗത്തിലും സെൻറ് ആൻസ് രണ്ടാം സ്ഥാനത്തെത്തി. എൽ.പി വിഭാഗത്തിൽ എം.െഎ.ടി.യു.പി.എസ് എറിയാടിനാണ് രണ്ടാം സ്ഥാനം. യു.പി വിഭാഗത്തിൽ എം.െഎ.ടി.യു.പി.എസ് എറിയാടും എ.എം.െഎ.യു.പി.എസ് എറിയാടും യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടി. സമാപന സമ്മേളനം ഇ.ടി. ടൈസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി. പുഷ്പ്പൻ അധ്യക്ഷത വഹിച്ചു. ജയ സുനിൽരാജ്, സഗീർ കടവിൽ എന്നിവർ സംസാരിച്ചു. എ.ഇ.ഒ സുജാത സ്വാഗതവും എൻ.കെ. റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story