Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകാത്തിരിപ്പ് സമരം...

കാത്തിരിപ്പ് സമരം ഇന്ന്​

text_fields
bookmark_border
ആമ്പല്ലൂർ: -പുതുക്കാട് മേൽപ്പാലം ജനകീയ സമിതിയുടെ അഭിമുഖ്യത്തിൽ മേൽപ്പാലത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് സമരം തിങ്കളാഴ്ച ഒമ്പതിന് നടക്കും. ജോർജ് പുലികുത്തിയിൽ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് എഴുത്തുകാരി സാറ ജോസഫ് ഉദ്ഘാടനം ചെയ്യും. കേരളോത്സവം സമാപിച്ചു ആമ്പല്ലൂർ: -കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം കവി ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു. ഫുട്ബാൾ പരിശീലകൻ എം. പീതാംബരൻ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഔസേപ്പ് ചെരടായി, അമ്പിളി ശിവരാജൻ, പി.ആർ. പ്രസാദൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എസ്. ബൈജു, സ്ഥിരം സമിതി അധ്യക്ഷ വി.കെ. ലതിക, അംഗങ്ങളായ ഷാജു കാളിയേങ്കര, അംബിക സഹദേവൻ, അലക്സ് ചുക്കിരി, കലാപ്രിയ സുരേഷ്, മഹിള പ്രധാൻ ഏജൻറ് വി.സി. അമ്മിണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സൂസമ്മ ഐസക് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story