Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2017 5:02 AM GMT Updated On
date_range 20 Nov 2017 5:02 AM GMTമാർത്തോമ തീർഥാടന പദയാത്രക്ക് സ്വീകരണം
text_fieldsbookmark_border
കരൂപ്പടന്ന: ഇരിങ്ങാലക്കുട രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർത്തോമ തീർഥാടന പദയാത്രക്ക് കരൂപ്പടന്ന സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കരൂപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ സ്വീകരണം നൽകി. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറൽ ലാസർ കുറ്റിക്കാടൻ, ജനറൽ കൺവീനർ ഫാ. നെവിൻ ആട്ടോക്കാരൻ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി. അഹമ്മദ് ഫസലുല്ല, പി.എ. ഷെമീർ, കെ.കെ. സുബ്രഹ്മണ്യൻ, പി.എം. അൽത്താഫ്, പി.കെ. ഷിഹാബ്, കെ.കെ. ശിവരാമൻ, എം.എ. ഷിഹാബ്, എം.എ. മൈഷൂക്ക്, കെ.എസ്. അഭിലാഷ്, പൈപ്പുള്ളി മോഹനൻ, വി.എം. റഊഫ്, ഉമ്മർ ഫാറൂഖ്, അൻസിൽ, കരിപ്പാക്കുളം മജീദ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. അധ്യാപക ഒഴിവ് കരൂപ്പടന്ന: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി െഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി തിങ്കളാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക ടി.കെ. ജമീല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story