Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:05 AM GMT Updated On
date_range 18 Nov 2017 5:05 AM GMTപടയൊരുക്കത്തിന് മാളയിൽ സ്വീകരണം
text_fieldsbookmark_border
മാള: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം യാത്രക്ക് മാളയിൽ ഉജ്ജ്വല സ്വീകരണം. മാളക്കാർ നൽകിയ ആവേശകരമായ സ്വീകരണം ചരിത്രസംഭവമാണെന്ന് ചെന്നിത്തല പറഞ്ഞു. വാദ്യ മേളങ്ങൾ, ബൈക്ക് റാലി, കലാരൂപങ്ങൾ എന്നിവ സ്വീകരണയാത്രക്ക് കൊഴുപ്പേകി. ആർത്തിരമ്പുന്ന അണികൾക്കിടയിലൂടെ പടനായകനും ജാഥാ അംഗങ്ങളും മുന്നേറിയപ്പോൾ മുദ്രാവാക്യം വിളികൾ ഉയർന്നു. പോഷക സംഘടനകൾ മത്സര ആവേശത്തോടെ ജാഥയിൽ അണിചേർന്നു. കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലങ്ങളിൽ ബൂത്തുകൾ തോറും സമാഹരിച്ച ഒരു ലക്ഷത്തോളം വരുന്ന ഒപ്പുകൾ പതിഞ്ഞ ബാനറുകൾ മണ്ഡലം പ്രസിഡൻറുമാർ ചെന്നിത്തലക്ക് കൈമാറി. കെ.പി.സി.സി സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. മുനീർ, സി.പി. ജോൺ, ഷാനിമോൾ ഉസ്മാൻ, ബെന്നി ബഹനാൻ, ജോണി നെല്ലൂർ, വി.ഡി. സതീശൻ, ടി.എൻ. പ്രതാപൻ, രാം മോഹൻ, സനൽകുമാർ, കെ.പി. മോഹനൻ, ഒ. അബ്ദുറഹ്മാൻ, ഗിരിജൻ, ലീലാമ്മ തോമസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story