Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightന​ടു​വി​ൽ​ക​ര...

ന​ടു​വി​ൽ​ക​ര ഒ​മ്പ​താം വാ​ർ​ഡ്​ നി​വാ​സി​ക​ൾ ഇ​ന്ന്​ വി​ധി​യെ​ഴു​തും; വോ​െ​ട്ട​ണ്ണ​ൽ നാളെ

text_fields
bookmark_border
വാ​ടാ​ന​പ്പ​ള്ളി: ന​ടു​വി​ൽ​ക​ര ഒ​മ്പ​താം വാ​ർ​ഡ്​ നി​വാ​സി​ക​ൾ ബു​ധ​നാ​ഴ്​​ച പോ​ളി​ങ്​ ബൂ​ത്തി​ലേ​ക്ക്. എ​ൽ.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി സി.​പി.​എ​മ്മി​ലെ വി.​ജി. അ​നി​ൽ​ലാ​ലും യു.​ഡി.​എ​ഫ്​ സ്​​ഥാ​നാ​ർ​ഥി​യാ​യി കോ​ൺ​ഗ്ര​സി​ലെ ഇ.​ബി. ഉ​ണ്ണി​കൃ​ഷ്​​ണ​നും എ​ൻ.​ഡി.​എ സ്​​ഥാ​നാ​ർ​ഥി​യാ​യി ബി.​ജെ.​പി​യി​ലെ കെ.​എ​സ്. ധ​നീ​ഷു​മാ​ണ്​ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​മു​ഖ​രെ അ​ണി​നി​ര​ത്തി​യ​തി​നാ​ൽ മ​ത്സ​രം ശ​ക്​​ത​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ ഇ​ട​തു​മു​ന്ന​ണി 299 വോ​ട്ടി​​െൻറ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ്​ ഇ​വി​ടെ വി​ജ​യി​ച്ച​ത്. പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന ഷി​ജു കു​ട്ട​​ന​ല്ലൂ​രി​ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ ജോ​ലി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ രാ​ജി​വെ​ച്ച​തോ​ടെ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ വ​ഴി​തെ​ളി​ഞ്ഞ​ത്. കാ​ല​ങ്ങ​ളാ​യി എ​ൽ.​ഡി.​എ​ഫ്​ വി​ജ​യി​ച്ചു പോ​ന്നി​രു​ന്ന വാ​ർ​ഡാ​ണി​ത്. ഇ​ത്ത​വ​ണ 1236 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന്​ ശേ​ഷം പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ കൈ​ക്ക​ലാ​ക്കാ​ൻ ചൊ​വ്വാ​ഴ്​​ച നി​ശ്ശ​ബ്​​ദ പ്ര​ചാ​ര​ണ​വും ആ​വേ​ശ​മാ​യി​രു​ന്നു. ന​ടു​വി​ൽ​ക്ക​ര ബോ​ധാ​ന​ന്ദ​വി​ലാ​സം സ്​​കൂ​ളി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഏ​ഴ്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​കും വോ​െ​ട്ട​ടു​പ്പ്. വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ഞ്ചാ​യ​ത്ത്​ ഹാ​ളി​ൽ വോ​െ​ട്ട​ണ്ണ​ൽ ന​ട​ക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story