Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാ​ന്ദ്ര കൃ​ഷ്ണ​യു​ടെ...

സാ​ന്ദ്ര കൃ​ഷ്ണ​യു​ടെ മ​ര​ണം: ബ​ന്ധു അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കോന്നി: എലിമുള്ളുംപ്ലാക്കൽ സാന്ദ്ര കൃഷ്ണയുടെ ദുരൂഹ സാഹചര്യത്തിലുള്ള മരണവുമായി ബന്ധപ്പെട്ട് സാന്ദ്രയുടെ വളർത്തമ്മയുടെ അനുജത്തി ജഗദമ്മയുടെ മകൾ ജയന്തിയെ (31) തണ്ണിത്തോട് പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ അവസാന ദിവസമാണ് കൃഷ്ണവിലാസത്തിൽ രാധാകൃഷ്ണൻ-^സരസമ്മ ദമ്പതികളുടെ വളർത്തുമകൾ സാന്ദ്രയെ സരസമ്മയുടെ അനുജത്തി ജഗദമ്മയുടെ വീട്ടിൽനിന്ന് കാണാതാകുന്നത്. ജനുവരി ഒന്നാംതീയതി ഇവരുടെ വീടിെൻറ 500 മീറ്റർ അകലെയുള്ള മീൻമുട്ടി വെള്ളച്ചാട്ടത്തിെൻറ അടിത്തട്ടിൽ മൃതദേഹം കാണപ്പെട്ടു. മരണ സമയം മുതൽ ജയന്തിക്കെതിരെ നാട്ടുകാർ ആരോപണം ഉന്നയിച്ചിരുന്നു. ഇവരുടെ കൊടിയ പീഡനം മൂലമാണ് സാന്ദ്ര ആത്മഹത്യ ചെയ്തതെന്ന് നാട്ടുകാരിൽ ഭൂരിപക്ഷം പേരും അന്വേഷണസംഘത്തിന് മുന്നിൽ മൊഴിനൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ കോന്നി സി.ഐ ആർ. ജോസ്, തണ്ണിത്തോട് എസ്.ഐ ലീലാമ്മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമഗ്ര അന്വേഷണത്തെ തുടർന്നായിരുന്നു അറസ്റ്റ്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story