Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകെ.​എ​സ്.​യു...

കെ.​എ​സ്.​യു തെ​ര​ഞ്ഞെ​ടു​പ്പി​ലെ നീ​ക്ക​ത്തി​ന് തി​രി​ച്ച​ടി: മാ​ധ​വ​െൻറ നോ​മി​നി​യെ വെ​ട്ടി ജി​ല്ല ബാ​ങ്കി​ൽ പ്ര​തി​കാ​രം

text_fields
bookmark_border
തൃശൂര്‍: മുൻ ജില്ല പ്രസിഡൻറ് അടക്കമുള്ളവരെ അട്ടിമറിച്ച് ചേരിയിലാക്കി കെ.എസ്.യു പിടിച്ചെടുക്കാൻ നേതൃത്വം കൊടുത്ത പി.എ.മാധവന് എ ഗ്രൂപ്പിലെ ഒരു വിഭാഗത്തെ കൂട്ടി ഐ ഗ്രൂപ്പിെൻറ തിരിച്ചടി. ജില്ല സഹകരണ ബാങ്കില്‍ എ വിഭാഗത്തിന് ലഭിച്ച സീറ്റില്‍ പി.എ.മാധവൻ വിഭാഗം നിർദേശിച്ച സ്ഥാനാർഥിയെ എ ഗ്രൂപ്പിലെ മാധവൻ വിരുദ്ധ ചേരിയെ കൂട്ടുപിടിച്ച് ഐ ഗ്രൂപ് വെട്ടി. ബാങ്ക് പുതിയ ഭരണസമിതിയംഗങ്ങളുടെ നാമനിര്‍ദേശത്തില്‍ മൂന്ന് സ്ഥാനങ്ങളിൽ ഒഴിവുവന്നതില്‍ രണ്ട് ഐക്കും ഒന്ന് എ ക്കും അവകാശപ്പെട്ടതാണ്. ഈ സ്ഥാനത്തേക്ക് മുന്‍ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ബൈജുവര്‍ഗീസിെൻറ പേരാണ് പി.എ.മാധവന്‍ നിർദേശിച്ചത്. എന്നാൽ ഇതു വെട്ടി നടത്തറ സര്‍വിസ് സഹ.ബാങ്ക് ഡയറക്ടര്‍ മൃദുല രാമചന്ദ്രെൻറ പേര് തീരുമാനിച്ചു. എ ഗ്രൂപ്പിലെ മുൻ ഡി.സി.സി പ്രസിഡൻറ് ഒ.അബ്ദുറഹിമാൻകുട്ടിയുടെ അറിവോടെയാണ് ഈ നീക്കം ഐ ഗ്രൂപ് നടത്തിയതെന്നാണ് ആക്ഷേപം. കെ.എസ്.യു തെരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പിലായിരുന്നവരെ ഒരു രാത്രിയിൽ കൂറുമാറ്റുകയും സ്ഥാനങ്ങൾ നൽകിയതിലും എ ഗ്രൂപ്പിനുള്ളിൽ അമർഷം പുകഞ്ഞിരുന്നു. ഗ്രൂപ്പിൽ അടിയുറച്ചവരെ അവസാനം തഴഞ്ഞ് കാലുമാറിയെത്തിവരെ പിന്തുണച്ച് വിജയിപ്പിക്കുന്നതും പദവി നൽകുന്നതും ന്യായീകരിക്കാനാവില്ലെന്നാണ് മാധവൻ വിരുദ്ധചേരിയുടെ നിലപാട്. കൂറുമാറിയെത്തിയവരെ പ്രത്യേക ഓഫറുകളുമായി ഉമ്മൻ ചാണ്ടി പിന്തുണച്ചതിലും പ്രതിഷേധമുണ്ട്. കൂടിയാലോചന നടത്താതെയായിരുന്നു കെ.എസ്.യു തെരഞ്ഞെടുപ്പിൽ സ്വീകരിച്ച നിലപാടെന്ന് എ ഗ്രൂപ്പിലെ മാധവൻ വിരുദ്ധർ ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് ജില്ല ബാങ്ക് ഭരണസമിതിയിലേക്ക് പുതിയ അംഗങ്ങളെ നാമനിർേദശം ചെയ്യുന്നതിൽ ഐ ഗ്രൂപ്പിെൻറയും കരുതലോടെയുള്ള നീക്കം നടന്നത്. ജില്ല ബാങ്ക് വൈസ് പ്രസിഡൻറ് കൂടിയായ സി.ഐ. സെബാസ്റ്റ്യനെ പോലും നീക്കം അറിയിച്ചില്ലേത്ര. ഐ വിഭാഗത്തിെൻറ നോമിനികളായി ചേലക്കരയില്‍ നിന്നുള്ള നിര്‍മലയും ചന്ദ്രിക ശിവദാസും തെരഞ്ഞെടുക്കപ്പെട്ടു. ഒടുവിൽ മൃദുലയുടെ പേര് നിര്‍ദേശിച്ചതിെനതിെര സെബാസ്റ്റ്യനും മറ്റൊരു ഡയറക്ടറും വിയോജനകുറിപ്പ് നല്‍കി. തെൻറ നോമിനിയെ വെട്ടിയതിനെതിരെ ഉമ്മൻ ചാണ്ടിയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് മാധവെൻറ ആലോചന. എന്നാൽ ഐ ഗ്രൂപ്പിെൻറ നീക്കത്തിൽ, എ ഗ്രൂപ്പുകാരനും തെൻറ വിശ്വസ്തനെന്ന് കരുതുന്ന ഒ.അബ്ദുറഹിമാൻകുട്ടിയുടെ അറിവോടെയായിരുന്നുവെന്നതാണ് മാധവനെ അദ്ഭുതപ്പെടുത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story