Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2017 5:06 AM GMT Updated On
date_range 30 Dec 2017 5:06 AM GMTതൊഴിലാളി വിരുദ്ധ നിലപാടിനെതിരെ പ്രക്ഷോഭം ^എച്ച്.എം.എസ്
text_fieldsbookmark_border
തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ പ്രക്ഷോഭം -എച്ച്.എം.എസ് തൃശൂർ: കേന്ദ്ര സർക്കാറിെൻറ തെറ്റായ സാമ്പത്തിക നയം തൊഴിലാളികളെ ദുരന്തത്തിലേക്ക് തള്ളിനീക്കുകയാണെന്ന് എച്ച്.എം.എസ് അഖിലേന്ത്യ പ്രസിഡൻറ് രാജാ ശ്രീധർ പറഞ്ഞു. തൊഴിലാളി വിരുദ്ധ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ദേശീയ തലത്തിൽ മറ്റ് യൂനിയനുകളുമായി േചർന്ന് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനത കൺസ്ട്രക്ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂനിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം തൃശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർമാണ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ കമീഷനെ നിയോഗിക്കണമെന്ന് പ്രമേയത്തിലൂടെ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് ആനി സ്വീറ്റി അധ്യക്ഷത വഹിച്ചു. യൂജിൻ മൊറേലി, മനയത്ത് ചന്ദ്രൻ, കെ.പി. മോഹനൻ, എം.കെ. കണ്ണൻ, െഎ.എ. റപ്പായി എന്നിവർ സംസാരിച്ചു. ഒ.പി. ശങ്കരൻ റിപ്പോർട്ട് അവതരിപ്പിച്ചു. എ. രാമചന്ദ്രൻ, വി.എൻ. നാരായണൻ, അജി ഫ്രാൻസിസ്, ജെയ്സൻ മാണി, ജോൺ വാഴപ്പിള്ളി, എം.ഡി. ഗ്രെയ്സ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story