Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവയോജന ആരോഗ്യ സര്‍വേ...

വയോജന ആരോഗ്യ സര്‍വേ ഇരിങ്ങാലക്കുടയില്‍ തുടങ്ങി

text_fields
bookmark_border
ഇരിങ്ങാലക്കുട: ജില്ലയെ വയോജന സൗഹൃദമാക്കുന്നതി​െൻറ ഭാഗമായുള്ള ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. ജില്ല പഞ്ചായത്തും കിലയും (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്‌ട്രേഷൻ) സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിങ്ങാലക്കുട ബ്ലോക്ക് തല ആരോഗ്യ സര്‍വേ ക്രൈസ്റ്റ്‌ കോളജിലെ 'തവനീഷ്' എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് നടത്തുന്നത്. പ്രഫ. കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീരോഗങ്ങള്‍കൊണ്ട് ബുദ്ധിമുട്ടുന്ന വയോജനങ്ങള്‍ക്ക് സര്‍ക്കാര്‍ സന്നദ്ധസംഘടനകളുടെ സഹായത്തോടെ സഹായം എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാർജ് ഡോ. മാത്യു പോള്‍ ഊക്കന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോയി പീനിക്കാപറമ്പില്‍, ഫാ. ജോളി ആന്‍ഡ്രൂസ്, ജില്ല പഞ്ചായത്ത് ആസൂത്രണസമിതി അംഗം സി. ചന്ദ്രബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ. മനോജ് കുമാര്‍, ജില്ലപഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ്, കോളജ് പി.ആര്‍.ഒ പ്രഫ. സെബാസ്റ്റ്യന്‍ ജോസഫ്, സ്റ്റാഫ് കോഒാഡിനേറ്റര്‍ പ്രഫ. മൂവീഷ് മുരളി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാട്ടൂര്‍, കാറളം, മുരിയാട്, പറപ്പൂക്കര, പഞ്ചായത്തുകളിലാണ് ആദ്യഘട്ട സര്‍വേ നടത്തുന്നത്. ഓരോവീട്ടിലെയും അശരണരായ വയോജനങ്ങളുടെ പട്ടിക തയാറാക്കും. കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍ എന്നിവരുടെ സഹായവും തേടും. വയോജന ക്ലബുകള്‍, പകല്‍വീട് എന്നിവ പ്രാദേശികതലത്തില്‍ ആരംഭിക്കാനാണ് ജില്ല പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.എ. മനോജ്കുമാര്‍ പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം പുതിയ കമ്മിറ്റിയുടെ സത്യപ്രതിജ്ഞ ഇന്ന് ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിലെ നാലാമത് മാനേജിങ് കമ്മിറ്റി വെള്ളിയാഴ്ച കാലത്ത് പത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്ര​െൻറ സാന്നിധ്യത്തിൽ അധികാരമേൽക്കും. യു. പ്രദീപ് മേനോൻ, ഭരതൻ കണ്ടേങ്കാട്ടിൽ, എ.വി. ഷൈൻ, രാജേഷ് തമ്പാൻ, കെ.കെ. പ്രേമരാജൻ, എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് (തന്ത്രി പ്രതിനിധി), കെ.ജി. സുരേഷ് (ജീവനക്കാരുടെ പ്രതിനിധി) എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story