Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 8:05 AM GMT Updated On
date_range 20 Aug 2017 8:05 AM GMT'പൊതുജനാരോഗ്യ രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു'
text_fieldsbookmark_border
തൃശൂർ: പൊതുജനാരോഗ്യ രാഷ്ട്രീയം മനസ്സിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി. ജോൺ. സി.എം.പി ജില്ല കൗൺസിൽ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പകർച്ചവ്യാധികൾ പടർന്ന് പിടിക്കുമ്പോൾ തികഞ്ഞ നിസ്സംഗതയാണ് സർക്കാർ സ്വീകരിക്കുന്നത്. നയപരമായ വീഴ്ചയാണിത്. ആരോഗ്യമേഖലയിൽ യു.ഡി.എഫ് ചെയ്ത പ്രവർത്തനങ്ങളോടൊപ്പമെത്താൻ എൽ.ഡി.എഫ് സർക്കാറിന് ആയിട്ടില്ലെന്നും ജോൺ കുറ്റപ്പെടുത്തി. ജില്ല സെക്രട്ടറി പി.ആർ.എൻ.നമ്പീശൻ അധ്യക്ഷത വഹിച്ചു. ജില്ല അസി.സെക്രട്ടറി സാം സഖറിയാസ്, കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് എം.വി. ജയലാൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.ഐ. തോമസ്, വി.ജി. അനിൽ, പി.ജെ. തോമസ്, ജില്ല കമ്മിറ്റിയംഗങ്ങളായ സുലേഖ സിദ്ദീഖ്, എ.കെ. സുധേഷ്കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story