Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഞങ്ങള്‍ ഒരു...

ഞങ്ങള്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല –കാന്തപുരം

text_fields
bookmark_border
പാവറട്ടി: രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ജനസേവകരാകണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. അവര്‍ എത്ര മത്സരിച്ചാലും മനുഷ്യത്വം വെടിയരുതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണമല്ല. സ്നേഹത്തോടെയുള്ള മത്സരമാണ് നടത്തേണ്ടത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ദീനിന്‍െറ ഉന്നമനത്തിനായി ദറസോ പള്ളിയോ കോളജോ ഉണ്ടാക്കിയിട്ടില്ല. ഞങ്ങള്‍ ഒരുരാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ളെന്നും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികളൊന്നുമില്ളെന്നും കാന്തപുരം വ്യക്തമാക്കി. വെന്മെനാട് ജുമാമസ്ജിദിലെ ദറസില്‍ 47 വര്‍ഷം ഉസ്താദായി പ്രവര്‍ത്തിച്ച ടി.പി. അബൂബക്കര്‍ മുസ്ലിയാരെ ആദരിക്കുകയും കേരള മുസ്ലിം ജമാഅത്ത് ജില്ലാ സാരഥികള്‍ക്ക് സ്വീകരണവും നല്‍കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് പി.കെ. ബാവ ദാരിമി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്‍റ് താഴപ്ര മുഹ്യിദ്ദീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. മാടവന ഇബ്രാഹിംകുട്ടി മുസ്ലിയാര്‍, കുഞ്ഞുമുഹമ്മദ് സഖാഫി തൊഴിയൂര്‍, ഹംസ സഖാഫി കൊല്ലം എന്നിവര്‍ സംസാരിച്ചു. ടി.പി. അബൂബക്കര്‍ മുസ്ലിയാരെ എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആദരിച്ചു. പ്രാര്‍ഥനക്ക് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍ (മലേഷ്യ) പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. സി. അബൂബക്കര്‍ സഅദി പ്രാര്‍ഥന ചൊല്ലി. പ്രോഗ്രാം ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ് നിസാമി സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story