യൂത്ത് കോൺഗ്രസ് പ്രതിഷേധപ്രകടനവും യോഗവും നടത്തി

05:20 AM
14/02/2018
പത്തനംതിട്ട: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സുഹൈബിനെ കൊലപ്പെടുത്തിയ സി.പി.എം നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. യോഗം ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് എം.എം.പി ഹസൻ അധ്യക്ഷതവഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ഡി.സി.സി വൈസ്പ്രസിഡൻറ് എ. സുരേഷ് കുമാർ, വത്സൻ ടി. കോശി, അഫ്‌സൽ വി. ഷെയ്ക്, അൻസാർ മുഹമ്മദ്, അഖിൽ അഴൂർ, എം.എ. സിദ്ദീഖ്, വിജയ് ഇന്ദുചൂഡൻ, അമീൻ, അനീഷ് മോനച്ചൻ, ആദർശ് സുധാകരൻ, ബൈജു ഭാസ്‌കർ എന്നിവർ സംസാരിച്ചു. ശിവപഞ്ചാക്ഷരി അഹോരാത്ര യജ്ഞം പന്തളം: പന്തളം മങ്ങാരം യക്ഷിവിളക്കാവിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശിവ പഞ്ചാക്ഷരി അഹോരാത്രയജ്ഞം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച അഹോരാത്രം ബുധനാഴ്ച രാവിലെ ആറിന് സമാപിക്കും. പന്തളം കലാധരൻ സ്വാമി, കെ.സി. വിജയമോഹനൻ എന്നിവരുടെ നേതൃത്ത്വത്തിലാണ് യജ്ഞം നടക്കുന്നത്. പ്രതിഷ്ഠ വാർഷികമായ മാർച്ച്‌ 28ന് നടക്കുന്ന നൂറും പാലും വഴിപാടി​െൻറ കൂപ്പൺ വിതരേണാദ്‌ഘാടനം മഹാദേവ ഹിന്ദുസേവ സമിതി പ്രസിഡൻറ് എസ്. കൃഷ്ണകുമാർ നിർവഹിച്ചു. സെക്രട്ടറി ആർ. വിഷ്ണുരാജ്, ട്രഷറർ ശ്രീജിത്കുമാർ, വൈസ് പ്രസിഡൻറ് രാജേന്ദ്രൻ, രാധാകൃഷ്ണൻ നായർ പാഞ്ചജന്യം, സുഭാഷ്കുമാർ, രാധാകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.

COMMENTS