ചെന്നീർകര കേ​ന്ദ്രീയ വിദ്യാലയത്തിൽ സംഘ്​പരിവാർ ബഹളം; സ്​കൂളിന്​ അവധി നൽകി

05:33 AM
13/09/2017
പത്തനംതിട്ട: ചെന്നീർകരയിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയം ശ്രീകൃഷ്ണജയന്തി ദിനത്തിൽ പ്രവർത്തിച്ചുവെന്നാരോപിച്ച് സംഘ്പരിവാർ പ്രവർത്തകർ സ്കൂളിലെത്തി അധികൃതരുമായി വാക്കേറ്റമുണ്ടായി. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഒടുവിൽ സ്കൂൾ അധികൃതർ കലക്ടറെ ബന്ധപ്പെടുകയും കലക്ടറുടെ നിർദേശപ്രകാരം അസംബ്ലി കഴിഞ്ഞ് വിദ്യാർഥികളെ വിട്ടയക്കുകയുമായിരുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ദിനമായതിനാൽ അസി. കമീഷണറുടെ നേതൃത്വത്തിൽ ഇൻസ്പെക്ഷൻ നടത്തേണ്ടിയിരുന്നു. ഇവർ എത്തിയശേഷമാണ് സകൂളിൽ പ്രശ്നങ്ങളുണ്ടായത്. എന്നാൽ, ഇൻസ്പെക്ഷൻ തടസ്സമില്ലാതെ നടന്നു. സംസ്ഥാനത്ത് പലയിടത്തും കേന്ദ്രീയ വിദ്യാലയങ്ങൾ ഇൗ ദിനത്തിൽ തുറന്നുപ്രവർത്തിച്ചു.

COMMENTS