കെടുകാര്യസ്ഥത ആരോപിച്ച്​ എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു

05:34 AM
13/10/2017
പത്തനംതിട്ട: വികസനകാര്യത്തിൽ കെടുകാര്യസ്ഥത തുടരുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. രണ്ട് സംസ്ഥാന കായിക മേളകൾ ജില്ല സ്റ്റേഡിയത്തിൽ നടത്താൻ കഴിയാത്തതിനിടയാക്കിയ സംഭവത്തിൽ കൗൺസിലിൽ എൽ.ഡി.എഫ് പ്രതിഷേധമുയർത്തി. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭർത്താവി​െൻറപേരിൽ തൊഴിലുറപ്പ് കൂലി എഴുതിയെടുത്ത നടപടിയിൽ അന്വേഷണം നടത്താത്തതിലും പ്രതിഷേധിച്ചു. നഗരഭസഭ ഓഫിസിൽനിന്ന് അടുത്തിടെ പ്രധാന ഫയൽ കാണാതായ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ശിപർശചെയ്യാൻ കൗൺസിൽ യോഗം തീരുമാനിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. നഗരസഭ വാർഡുകളിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിവിധ പ്രവൃത്തികളുടെ ടെൻഡർ നടപടി അംഗീകരിക്കുന്നതിനായാണ് വ്യാഴാഴ്ച യോഗം ചേർന്നത്. ശൂന്യവേളയിൽ എൽ.ഡി.എഫ് കൗൺസിലർമാർ വിഷയം ഉയർത്തുകയായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ഷരീഫ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ നടത്തിയവഴി ഭർത്താവി​െൻറപേരിൽ പണം മാറിയെടുത്തതായാണ് ആരോപണം. തൊഴിൽ ചെയ്യാത്ത കൗൺസിലറുടെ ഭർത്താവി​െൻറ പേര് ഉൾപ്പെടുത്തി തൊഴിൽ ചെയ്തതായി രേഖപ്പെടുത്തി പണം അക്കൗണ്ടിൽ മാറുകയായിരുന്നു. 13 ദിവസത്തെ കൂലി നിശ്ചയിച്ചാണ് പണം കൈമാറിയതെന്ന് എൽ.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു. നഗരസഭ സ്റ്റേഡിയത്തിനുള്ളിലെ അറ്റകുറ്റപ്പണി നടത്താനുള്ള ഫണ്ട് അനുവദിക്കാത്തതിനാൽ ഹോക്കിയുടെയും ഫെൻസിങ്ങി​െൻറയും സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ മറ്റു ജില്ലകളിലേക്ക് പോയ സംഭവവും യോഗത്തിൽ പ്രതിഷേധത്തിനിടയാക്കി. എൽ.ഡി.എഫ് പാർലമ​െൻററി പാർട്ടി ലീഡർ വി. മുരളീധരൻ, സെക്രട്ടറി പി.കെ. അനീഷ് എന്നിവരാണ് ഈ വിഷയം ഉന്നയിച്ചത്.

COMMENTS