Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകോന്നിയില്‍ സാമൂഹിക...

കോന്നിയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

text_fields
bookmark_border
കോന്നി: പൊലീസ് നിഷ്ക്രിയമായതോടെ കോന്നിയില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ ദിവസം കല്ളേലി അക്കര കഹലപ്പടിയിലെ എസ്.ബി.ടി ബ്രാഞ്ചിന് ജനാലകളുടെ ഗ്ളാസുകളും ഇതിനോട് ചേര്‍ന്നുള്ള കുരിശടിയുടെ ചില്ലുകളും സാമൂഹിക വിരുദ്ധര്‍ തകര്‍ത്തു. ബൈക്കിലത്തെിയ സംഘമാണ് ഇതിനു പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നു. ആക്രമണത്തിനായി ഉപയോഗിച്ച കല്ലുകളും മറ്റും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് കൂടല്‍, മുറിഞ്ഞകല്‍, വകയാര്‍ ഭാഗങ്ങളില്‍ വ്യാപകമായി കുരിശടികള്‍ തകര്‍ത്തിരുന്നു. എന്നാല്‍, ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രതികളെപ്പോലും കസ്റ്റഡിയില്‍ എടുക്കാന്‍ പൊലീസിനു കഴിയാതിരുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാന്‍ കാരണം. ആക്രമിക്കപ്പെട്ട കുരിശടികളുടെ വഞ്ചികളില്‍നിന്ന് പണം മോഷണം പോയിട്ടില്ലാത്തതിനാല്‍ മോഷ്ടാക്കള്‍ അല്ല സംഭവത്തിനു പിന്നില്‍. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ കോന്നിയുടെ വിവിധ മേഖലകളില്‍ രാത്രിയുടെ മറവില്‍ ആവര്‍ത്തിക്കപ്പെടുകയാണ്. ഈ മാസം കൂടിയ താലൂക്ക് വികസന സമിതി യോഗത്തിലും സാമൂഹിക വിരുദ്ധശല്യം പ്രധാന ചര്‍ച്ചയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story