Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജമാഅത്തെ ഇസ്ലാമി ...

ജമാഅത്തെ ഇസ്ലാമി ജില്ല സമ്മേളനം ഇന്ന്

text_fields
bookmark_border
പത്തനംതിട്ട: ജമാഅത്തെ ഇസ്ലാമി പത്തനംതിട്ട ജില്ല സമ്മേളനം ഞായറാഴ്ച അടൂര്‍ പാണംതുണ്ടില്‍ ഓഡിറ്റോറിയത്തില്‍ അഖിലേന്ത്യ അസി. അമീര്‍ നുസ്റത്ത് അലി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം പാളയം ജുമാമസ്ജിദ് ഇമാം വി.പി. ശുഹൈബ് മൗലവി മുഖ്യാതിഥി ആയിരിക്കും. ആരാധനകളുടെ ചൈതന്യം എന്ന വിഷയത്തില്‍ അബ്ദുല്‍ ഹക്കീം നദ്വി പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് നടക്കുന്ന വൈജ്ഞാനികസദസ്സില്‍ പേരന്‍റിങ് എന്ന വിഷയത്തില്‍ വനിത വിഭാഗം സംസ്ഥാന സമിതി അംഗം എ. റഹ്മത്തുന്നിസ, കുടുംബം എന്ന വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി പണ്ഡിതസഭ അംഗം ഖദീജ റഹ്മാന്‍ തൃശൂര്‍, നമ്മുടെ ദൗത്യം എന്ന വിഷയത്തില്‍ അബ്ദുല്‍ ഹക്കീം പാണാവള്ളി എന്നിവര്‍ പ്രഭാഷണം നടത്തും. വൈകുന്നേരം അഞ്ചിന് അടൂര്‍ സെന്‍ട്രല്‍ ജങ്ഷന്‍ ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പൊതുസമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അസി.അമീര്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേരള ജനറല്‍ സെക്രട്ടറി എം.കെ. മുഹമ്മദാലി അധ്യക്ഷത വഹിക്കും. കേരള ശൂറ അംഗം യൂസുഫ് ഉമരി പ്രമേയവിശദീകരണം നടത്തും. എ. റഹ് മത്തുന്നിസ, സാദിഖ് ഉളിയില്‍ (കേരള ജനറല്‍ സെക്രട്ടറി സോളിഡാരിറ്റി ), എസ്.ഐ.ഒ കേരള പ്രസിഡന്‍റ് സി.ടി. ശുഹൈബ്, ജി.ഐ.ഒ കേരള പ്രസിഡന്‍റ് ഫസ്ന മിയാന്‍, മുഹമ്മദലി പാറക്കല്‍, ഇ.എ. ബഷീര്‍ ഫാറൂഖി, സി.എ. അഷറഫലി, ടി.എസ്. അബ്ദുല്‍ ഹമീദ് എന്നിവര്‍ സംസാരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story