Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവ്യവസായ മേഖലാ...

വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിക്കണം

text_fields
bookmark_border
കോഴഞ്ചേരി: ആറന്മുള വിമാനത്താവള പദ്ധതി വ്യവസായിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് അടിയന്തരമായി പിന്‍വലിച്ച് തദ്ദേശവാസികളുടെ ആശങ്കയും ഭീതിയും ഇല്ലാതാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. വയലുകളും നീര്‍ച്ചാലുകളും കൈത്തോടുകളും പുഞ്ചയും സമൃദ്ധമാക്കിയിരുന്ന നിരവധി നിലങ്ങളും ആറന്മുള കരിമാരം പുഞ്ചകളിലേക്കുള്ള വലിയ തോടും കരിമാരം തോടും ചാലുകളും പുറമ്പോക്ക് ജലാശയങ്ങളും നികത്തിയതുമൂലം വളരെ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങളാണ് സംജാതമായിട്ടുള്ളത്. ഇരുപ്പൂ കൃഷി ചെയ്തിരുന്ന വയലുകളും പുഞ്ചപ്പാടങ്ങളും മത്സ്യസമൃദ്ധമായിരുന്ന പ്രദേശങ്ങളും ഇന്ന് വെള്ളംകെട്ടിനിന്ന് ചതുപ്പുനിലങ്ങളായി മാറിക്കഴിഞ്ഞു. ഏക്കര്‍ കണക്കിന് പ്രദേശം പായല്‍ നിറഞ്ഞ് കനത്തവെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. വിവിധയിനം മത്സ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയുടെ തകര്‍ച്ചക്കും ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. നീര്‍ച്ചാലുകളും തോടുകളും പൂര്‍വസ്ഥിതിയിലാക്കി സാധാരണ ജനവിഭാഗങ്ങളുടെ മുഖ്യജീവനോപാധിയായിരുന്ന കൃഷിയെ പുനരുജ്ജീവിപ്പിക്കുന്നതിന് തടസ്സമായ രീതിയില്‍ സര്‍ക്കാര്‍ ഈ പ്രദേശം വ്യവസായിക മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് കൃഷി ഇറക്കുന്നതുമായി ബന്ധപ്പെട്ട് സന്ദര്‍ശനം നടത്തിയ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിന് മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മനോജ് മാധവശേരില്‍ നിവേദനം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story