എസ്.ബി.ഐ ശാഖകൾ അടച്ചുപൂട്ടൽ; ബെഫി സമരം ശക്തമാക്കും

05:15 AM
10/09/2017
പാലക്കാട്: എസ്.ബി.ഐ ശാഖകൾ അടച്ചുപൂട്ടുന്നതിനെതിരെ സമരം ശക്തമാക്കാൻ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) തീരുമാനം. പാലക്കാട് നഗരത്തിലെ രണ്ട് ശാഖകൾ പൂട്ടുന്ന നടപടിയിൽനിന്ന് പിന്മാറിയില്ലെങ്കിൽ എസ്.ബി.ഐ ജില്ല റീജനൽ ഓഫിസിന് മുന്നിൽ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 100 കോടി രൂപയിലേറെ ഇടപാട് നടക്കുന്ന ചന്ദ്രനഗർ, കല്‍പാത്തി ശാഖകളാണ് പൂട്ടാനുള്ള നടപടികളുമായി മാനേജ്മ​െൻറ് മുന്നോട്ടുപോകുന്നത്. നേരത്തെ പാലക്കാെട്ട ആറ് ശാഖകൾ പൂട്ടാനായിരുന്നു തീരുമാനം. കേരളത്തിന് പുറത്ത് അറുനൂറോളം ശാഖകള്‍ പൂട്ടി. കേരളത്തില്‍ 178 ശാഖകള്‍ പൂട്ടാനാണ് ശ്രമം. എം.ബി. രാജേഷ് എം.പി കത്ത് നല്‍കിയിട്ടും മാനേജ്മ​െൻറ് നടപടികളുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാർഹമാണ്. വി.ആർ.എസ് വഴി 10,000 ജീവനക്കാരെയും തൊഴിലവസരങ്ങളും കുറക്കാനാണ് മാനേജ്‌മ​െൻറ് ലക്ഷ്യമിടുന്നത്. വാർത്തസമ്മേളനത്തിൽ സമരസഹായ സമിതി ചെയര്‍മാന്‍ അഡ്വ. എം.എസ്. സ്‌കറിയ, ജോയൻറ് കണ്‍വീനര്‍ രാജീവ്, എസ്.ബി.ഐ എംപ്ലോയീസ് ഫെഡറേഷന്‍ അഖിലേന്ത്യ പ്രസിഡൻറ് സജി വർഗീസ്, ബെഫി ജില്ല സെക്രട്ടറി എ. ശ്രീനിവാസൻ, പ്രസിഡൻറ് എ. രാമദാസ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

COMMENTS