ഗുണനിലവാരമില്ല; മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ നിരോധിച്ചു

05:13 AM
07/10/2017
പാലക്കാട്: ഗുണനിലവാരമില്ലാത്തതിനാൽ മൂന്ന് കമ്പനികളുടെ വെളിച്ചെണ്ണ സംസ്ഥാനത്ത് നിരോധിച്ചു. കാക്കനാട് റീജനൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഗുണനിലവാരമില്ലെന്ന് തെളിഞ്ഞതോടെയാണ് ഭക്ഷ്യസുരക്ഷ വകുപ്പ് നിരോധിച്ചത്. പാലക്കാട് കൊല്ലങ്കോട് പ്രവർത്തിക്കുന്ന ജീസസ് ട്രെഡേഴ്സ് എന്ന കമ്പനിയുടെ കൊകോ സമൃദ്ധി (ബാച്ച് നമ്പർ ഒന്ന്), മലപ്പുറം എടപ്പറ്റയിൽ പ്രവർത്തിക്കുന്ന എ.സി ട്രേഡിങ് കമ്പനിയുടെ കൊകോ വിറ്റ (ബാച്ച് നമ്പർ രണ്ട്), തമിഴ്നാട് തിരുപ്പൂരിലെ കങ്കാണത്ത് പ്രവർത്തിക്കുന്ന ഗംഗ കൊക്കനട്ട് ഫുഡ് എന്ന കമ്പനിയുടെ ഗംഗ ഗോൾഡ് (പി.എഫ് നമ്പർ 81) എന്നീ ബ്രാൻഡുകളിൽ വിൽക്കുന്ന വെളിച്ചെണ്ണയാണ് നിരോധിച്ചത്. ഇവ വിൽപന നടത്തുന്നത് ശിക്ഷാർഹമാണെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം അറിയിച്ചു. ഈ കമ്പനികളുടെ വെളിച്ചെണ്ണ ഗുണനിലവാരമില്ലെന്ന പരാതി ലഭിച്ചതോടെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനക്ക് അയക്കുകയായിരുന്നു. വെളിച്ചെണ്ണയിൽ ആരോഗ്യത്തിന് ഹാനികരമായ പദാർഥങ്ങളുണ്ടോ എന്നത് പരിശോധന റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ലെന്ന് ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.

COMMENTS